Fri. Nov 22nd, 2024
മുംബൈ:

പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് വരുന്ന എല്ലാ നേതാക്കളേയും ബി.ജെ.പിയിലേക്ക് എടുക്കേണ്ടെന്ന് ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയുടെ ഉപദേശം. കോണ്‍ഗ്രസ് വക്താവ് ടോം വടക്കന്‍ ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെയായിരുന്നു താക്കറയുടെ നിര്‍ദേശം.

‘അവര്‍ എല്ലാവരേയും നിങ്ങള്‍ ബി.ജെ.പി പാര്‍ട്ടിയിലേക്ക് എടുക്കേണ്ടതില്ല. അവിടേയും കുറച്ച് പേര്‍ ഇരിക്കട്ടെ. തെരഞ്ഞെടുപ്പിനെ പറ്റി പറയാന്‍ അവര്‍ക്കും കുറച്ച് ആളുകള്‍ വേണം. ഞാന്‍ ആരെക്കുറിച്ചും ഒന്നും പറയുന്നില്ല, കാരണം നാളെ അയാളെ ബി.ജെ.പിയിലേക്കോ ശിവസേനയിലേക്കോ എടുക്കേണ്ടി വരുമെന്ന് ഞാന്‍ ഭയക്കുന്നു’ എന്നായിരുന്നു താക്കറെ പറഞ്ഞത്.

കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദില്‍ നിന്ന് ടോം വടക്കന്‍ ബി.ജെ.പി അംഗത്വം സ്വീകരിച്ചിരുന്നു. ദേശസ്‌നേഹം കൊണ്ടാണ് ബി.ജെ.പിയില്‍ ചേര്‍ന്നതെന്നും പുല്‍വാമ അക്രമണ സമയത്തെ കോണ്‍ഗ്രസിന്റെ പ്രസ്താവന വേദനിപ്പിച്ചെന്നുമായിരുന്നു ബി.ജെ.പിയില്‍ ചേര്‍ന്നതിനു പിന്നാലെ ടോം വടക്കന്‍ നല്‍കിയ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *