Sat. Apr 20th, 2024
തൃശ്ശൂർ:

ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്. തൃശ്ശൂരില്‍ തുഷാര്‍ വെള്ളാപ്പള്ളി എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായേക്കും. പത്തനംതിട്ടയില്‍ പി.എസ് ശ്രീധരന്‍ പിള്ളയ്ക്കാണ് മുന്‍തൂക്കം.കെ സുരേന്ദ്രന്റെ കാര്യത്തില്‍ അനിശ്ചിതത്വം ഇപ്പോഴും നിലനില്‍ക്കുന്നു. ഇഷ്ട സീറ്റില്ലെങ്കില്‍ മത്സരിക്കില്ലെന്ന് നേതാക്കളുടെ കടുംപിടുത്തത്തിനിടെയാണ് പട്ടിക പുറത്തുവരുന്നത്.പ്രതീക്ഷ വയ്ക്കുന്ന മണ്ഡലങ്ങളില്‍ പോലും വലിയ തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവരുന്നത്. കഴിഞ്ഞ ദിവസം സംസ്ഥാന നേതാക്കള്‍ കൂടിയാലോചനകള്‍ക്ക് ശേഷം തയ്യാറാക്കി നല്‍കിയ സ്ഥാനാര്‍ത്ഥി പട്ടിക കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ഇന്ന് പരിശോധിക്കും.പത്തനംതിട്ടയില്‍ സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയ്ക്കാണ് മുന്‍തൂക്കം. തൃശ്ശൂരില്‍ ബിജെപി കേന്ദ്രനേതൃത്വത്തിന്റെ സമ്മര്‍ദ്ധത്തിന്റെ ഭാഗമായി ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വം അനിശ്ചിതത്വത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *