Thu. Jan 23rd, 2025
റിയാദ്:

റിയാദ് മെട്രോയുടെ, നിര്‍മ്മാണത്തിലിരിക്കുന്ന സ്‌റ്റേഷനിലുണ്ടായ അഗ്നിബാധ സിവില്‍ ഡിഫന്‍സ് അണച്ചു. എക്‌സിറ്റ് 15 ല്‍ കിംഗ് സഅദ് ബിന്‍ അബ്ദുറഹ്മാന്‍ റോഡില്‍ രാവിലെ 11.30 നാണ് സംഭവം. ഒരു മണിക്കൂറോളം തീ ആളിപ്പടര്‍ന്നു. തെര്‍മല്‍ ഇന്‍സുലേഷന്‍ വസ്തുക്കള്‍ക്കാണ് തീപിടിച്ചത്. ആളപായമില്ല.

ജിദ്ദയിൽ വിദേശ തൊഴിലാളികൾ താമസസ്ഥലമായി ഉപയോഗിക്കുന്ന പോർട്ടോകാബിനുകളിലും അഗ്നിബാധയുണ്ടായി. ഏതാനും പോർട്ടോകാബിനുകളിൽ പടർന്നുപിടിച്ച തീ, സിവിൽ ഡിഫൻസ് യൂണിറ്റുകൾ അണച്ചു. ആർക്കും പരിക്കില്ലെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *