Fri. Nov 22nd, 2024
തിരുവനന്തപുരം:

സര്‍ക്കാര്‍ ഓഫീസ് പരിസരങ്ങള്‍, സര്‍ക്കാര്‍ സൈറ്റുകള്‍, കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ അടക്കമുള്ള സ്ഥലങ്ങളില്‍ നിന്ന് പരസ്യങ്ങള്‍ നീക്കം ചെയ്യാന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ ഉത്തരവ്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അനുസരിച്ചാണ് നടപടി. കെ.എസ്.ആര്‍.ടി.സി ബസ്സുകളിലെ പരസ്യങ്ങള്‍ 24 മണിക്കൂറിനകം നീക്കം ചെയ്യാന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്കും സെക്രട്ടറിക്കും നിര്‍ദ്ദേശം നല്‍കി.

ബസ്സുകളില്‍ സര്‍ക്കാരിന്റെ ആയിരം ദിനങ്ങള്‍ സംബന്ധിച്ചു നല്‍കിയിട്ടുളള പരസ്യങ്ങളാണ് 24 മണിക്കൂറിനകം നീക്കം ചെയ്യാന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്കും, ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറിക്കും നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ വെബ് സൈറ്റുകളില്‍ നിന്നും പരസ്യം നീക്കം ചെയ്യാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെയോ മന്ത്രിമാരുടെയോ ചിത്രങ്ങളോ, പരസ്യ സ്വഭാവമുളള വാചകങ്ങളോ സൈറ്റുകളില്‍ പാടില്ല. മന്ത്രിമാരും, കോര്‍പ്പറേഷന്‍, ബോര്‍ഡ് തലവന്മാരും ഔദ്യോഗിക വാഹനങ്ങള്‍ ഉപയോഗിക്കുന്നതിനും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *