Tue. Jan 7th, 2025
തിരുവനന്തപുരം:

തിരഞ്ഞെടുപ്പു ചട്ടത്തിന്റെ ഭാഗമായി സ്ഥലംമാറ്റ ഉത്തരവു നല്‍കിയിട്ടും അതു പാലിക്കാത്ത സി.ഐമാര്‍ക്കും എസ്.ഐമാര്‍ക്കുമെതിരെ നടപടിയെടുത്തു. എസ്.ഐ- സി.ഐ റാങ്കിലുള്ള 59 ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടിയുണ്ടായത്. 59 പേരെയും എസ്.എ.പി ക്യാമ്പിലേക്ക് മാറ്റി നിയമിക്കുകയാണ് ഉണ്ടായത്.

ഉത്തരവിറങ്ങിയിട്ടും ചുമതലയേറ്റെടുക്കാത്തവരോട് പൊലീസ് ആസ്ഥാനത്ത് അടിയന്തിരമായി എത്താന്‍ ഡി.ജി.പി നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് ആസ്ഥാനത്തെത്തിയ ഇവരെ ക്യാമ്പിലേക്ക് അയക്കാനും ഇവര്‍ക്ക് നല്‍കിയിരുന്ന നിയമനം റദ്ദാക്കാനും ഡി.ജി.പി ഉത്തരവിട്ടു.

അതേസമയം ക്രമസമാധാന ചുമതലയുള്ളവരെ ബറ്റാലിനിലേക്ക് അയച്ചത് സേനക്കുള്ളില്‍ അമര്‍ഷത്തിനു കാരണമായിട്ടുണ്ട്. തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിനു ശേഷം സ്ഥലം‌മാറ്റ ഉത്തരവിറക്കി പുതിയ സ്ഥലങ്ങളിലെത്താന്‍ ആവശ്യമായ സമയം നല്‍കിയില്ലെന്നാണ് നടപടി നേരിട്ട ഉദ്യോഗസ്ഥരുടെ പരാതി.

Leave a Reply

Your email address will not be published. Required fields are marked *