Wed. Jan 22nd, 2025
ന്യൂഡൽഹി:

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ഇന്ത്യയില്‍ രാഷ്ട്രീയപരമായി ദേശീയ വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് നമുക്കു കാണാന്‍ സാധിക്കും. നിലവിലുളള പ്രതിപക്ഷം ഇത്തരം പ്രവര്‍ത്തനങ്ങളോട് മൃദു സമീപനമാണ് സ്വീകരിക്കുന്നത്. രാജ്യത്ത് ജനങ്ങള്‍ കൂട്ടമായി ആക്രമിക്കപ്പെടുന്നത് സാധാരണകാഴ്ചയായി മാറുകയാണ്. ഭരണാധികാരികളെ ചോദ്യം ചെയ്യുന്ന ജനതയെ ഇല്ലാതാക്കുകയാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്. അത്തരം ഒരു സംഭവമാണ് ഉത്തര്‍പ്രദേശില്‍ അരങ്ങേറിയത്. മാര്‍ച്ച് 6 നു, ഭരണകൂടത്തിനെതിരായ ഒരു ടി.വി. ന്യൂസ് ചാനലിലെ ടോക് ഷോയുടെ ഷൂട്ടിനിടെ, ഒരു വിദ്യാര്‍ത്ഥിയെ, ബി.ജെ.പി പ്രവര്‍ത്തകര്‍ ആക്രമിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

യു.പിയിലെ മുസഫര്‍നഗറിലാണ് ഈ ലജ്ജാകരമായ സംഭവം നടന്നത്. ഹിന്ദി വാര്‍ത്താ ചാനലായ ‘ഭാരത് സമാചാറിന്റെ തിരഞ്ഞെടുപ്പ് പ്രോഗ്രാം ആയ ‘മാഹൌൾ ബനായെ രഖിയെ’യുടെ ഷൂട്ടിങ്ങിനിടെയാണ് ആക്രമണം നടന്നത്. ഒരു കൂട്ടം പ്രവര്‍ത്തകര്‍ ഒരു വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിക്കുകയും ‘ഭീകരന്‍’ എന്നു വിളിക്കുകയും ചെയ്യുന്നുണ്ട്. സംഭവത്തെക്കുറിച്ചുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നു.

പരിപാടിയില്‍ പങ്കെടുത്ത, അദ്‌നാന്‍ എന്ന വിദ്യാര്‍ത്ഥി, തന്റെ ആശയങ്ങള്‍ പങ്കുവെയ്ക്കുമ്പോഴാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ ആക്രമിച്ചത്. യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നതില്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ പരാജയപ്പെട്ടതായി അദ്‌നാന്‍ പറയുകയും, തുടര്‍ന്ന് പ്രകോപിതരായ പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുന്നതും ഈ ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കും. ഇതുവരെ ഒരു പരാതിയും നല്‍കിട്ടില്ല. മാത്രമല്ല, അറസ്റ്റ് ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുമില്ല.

യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാരിനെക്കുറിച്ചും, രാജ്യത്തെ ക്രമസമാധാന നിലയെ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതില്‍ വന്ന പരാജയപ്പെട്ടതിനെക്കുറിച്ചും നിലവില്‍ ഒട്ടേറെ ചോദ്യങ്ങളുണ്ട്.

അതേ ദിവസം തന്നെ രണ്ടു കാശ്മീരി വഴിയോരക്കച്ചവടക്കാരെ ചില തീവ്ര ഹിന്ദു പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതിന്റെ വാര്‍ത്തയും ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. ജമ്മു കാശ്മീരിലെ കുല്‍ഗാമിലെ അബ്ദുല്‍സലാം, അഫ്‌സല്‍ എന്നിവരാണ് ആക്രമണത്തിന് ഇരയായത്.

Leave a Reply

Your email address will not be published. Required fields are marked *