Sun. Dec 22nd, 2024
ന്യൂ​ഡ​ല്‍​ഹി:

ഇ​ന്ത്യ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന ബാലാ​ക്കോ​ട്ട് ജെ​യ്ഷ് ഇ ​മു​ഹ​മ്മ​ദി​ന്റെ ഭീ​ക​ര​വാ​ദ പ​രി​ശീ​ല​ന കേ​ന്ദ്രം ഇ​പ്പോ​ഴും അ​വി​ടെ​ത്ത​ന്നെ​യു​ണ്ടെ​ന്ന് റി​പ്പോ​ര്‍​ട്ട്. ബാലാ​ക്കോ​ട്ടി​ലെ മ​ത പ​ഠ​ന കേ​ന്ദ്ര​ത്തി​ന്റെ ഹൈ ​റെ​സ​ല്യൂ​ഷ​ന്‍ ഉ​പ​ഗ്ര​ഹ ചി​ത്ര​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ റോ​യി​ട്ടേ​ഴ്സാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.

സാ​ന്‍ ഫ്രാ​ന്‍​സി​സ്കോ ആ​സ്ഥാ​ന​മാ​യ സ്വ​കാ​ര്യ സാ​റ്റലൈറ്റ് ഓ​പ്പ​റേ​റ്റ​റാ​യ പ്ലാ​ന​റ്റ് ലാ​ബ്സ് ഐ.​എ​ന്‍.​സി പു​റ​ത്തു​വി​ട്ട ചി​ത്ര​ത്തി​ലാ​ണ് ബാലാ​ക്കോ​ട്ടി​ലെ ജെ​യ്ഷെ​യു​ടെ മ​ത​പ​ഠ​ന കേ​ന്ദ്രം വ്യ​ക്ത​മാ​യി പ​തി​ഞ്ഞി​രി​ക്കു​ന്ന​ത്. ഇ​തു കേ​ടു​പ​റ്റാ​തെ അ​വി​ടെ​ത്ത​ന്നെ​യു​ണ്ടെ​ന്നാ​ണ് ചി​ത്രം വ്യ​ക്ത​മാ​ക്കു​ന്ന​ത്. 2018 ഏ​പ്രി​ല്‍ ല​ഭ്യ​മാ​യ ചി​ത്ര​ത്തി​ല്‍​നി​ന്നും വ്യ​ത്യ​സ്തമായി ഒന്നും പുതി​യ ചി​ത്ര​ത്തി​ല്‍ കാ​ണാ​നാ​യി​ട്ടി​ല്ല.

കെ​ട്ടി​ട​ത്തി​ന്റെ മേ​ല്‍​ക്കൂ​ര​യ്ക്കു കേ​ടു​പാ​ടു​ക​ളി​ല്ല, ഭി​ത്തി​ക​ള്‍ ത​ക​ര്‍​ന്നി​ട്ടി​ല്ല, പ്ര​ദേ​ശ​ത്തെ മ​ര​ങ്ങ​ളൊ​ന്നും ന​ശി​ച്ചി​ട്ടു​മി​ല്ല, വ്യോ​മാ​ക്ര​മ​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ഉ​ണ്ടാ​യേ​ക്കാ​വു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളൊ​ന്നും ഈ ​ചി​ത്ര​ത്തി​ല്‍ നി​ന്ന് ക​ണ്ടെ​ടു​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും റോ​യി​ട്ടേ​ഴ്സി​ന്റെ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. ഉ​പ​ഗ്ര​ഹ ചി​ത്ര​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ങ്ങ​ള്‍​ക്ക് ഇ​ന്ത്യ​ന്‍ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ​മോ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​മോ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും റോ​യി​ട്ടേ​ഴ്സ് പ​റ‍​യു​ന്നു.

അതേസമയം ബാലാ​ക്കോട്ട് ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം സംബന്ധിച്ച ചോദ്യങ്ങളിൽ മൗനം വെടിഞ്ഞ് പ്രതിരോധമന്ത്രി നിർമ്മല സീതാരാമൻ നേരത്തെ രംഗത്തു വന്നിരുന്നു കൊല്ലപ്പെട്ടവരുടെ എണ്ണം കൃത്യമായി പറയാനാകില്ലെന്നാണ് നിർമ്മല സീതാരാമൻ പറഞ്ഞത്. ബാലാ​ക്കോട്ട് വ്യോമാക്രമണത്തെക്കുറിച്ച് സര്‍ക്കാരിന്റെ നിലപാട് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ വാര്‍ത്താ കുറിപ്പിലൂടെ അന്ന് തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നായിരുന്നു നിര്‍മ്മല സീതാരാമന്‍ പറഞ്ഞത്.

 ബാലാ​ക്കോട്ടിലേത് ഒരു സൈനിക നീക്കമായിരുന്നില്ല. വ്യോമാക്രമണത്തെ തുടര്‍ന്ന് സാധാരണക്കാരായ പൗരന്മാര്‍ക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ല. ബാലാ​ക്കോട്ടിലെ ആക്രമണത്തിന് തിരഞ്ഞെടുപ്പുമായി ബന്ധമില്ല. ഭീകരകേന്ദ്രങ്ങളെക്കുറിച്ചു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു വ്യോമാക്രമണം. വ്യോമാക്രമണത്തിലെ മരണസംഖ്യയെ കുറിച്ച് ഔദ്യോഗിക കണക്കുകളില്ലെന്നും നിർമ്മല സീതാരാമന്‍ വ്യക്തമാക്കി.

വിദേശകാര്യ സെക്രട്ടറി ഫെബ്രുവരി 26ന് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണത്തെ കുറിച്ച് പറഞ്ഞിരുന്നില്ല. വലിയ അളവില്‍ ഭീകരര്‍ കൊല്ലപ്പെട്ടു എന്നായിരുന്നു വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിരുന്നത്. ബാലാകോട്ട് വ്യോമാക്രമണത്തിന്റെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ പുറത്ത് വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ട സഹചര്യത്തില്‍ കൂടിയാണ് പ്രതിരോധമന്ത്രിയുടെ വിശദീകരണം.

ബാലാകോട്ട് വ്യോമാക്രണത്തില്‍ 250 ഭീകരവാദികള്‍ കൊല്ലപ്പെട്ടന്നായിരുന്നു നേരത്തെ ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ പ്രതികരിച്ചത്. എന്നാല്‍ തങ്ങള്‍ കൊല്ലപ്പെട്ടവരുടെ കണക്കെടുത്തിട്ടില്ലെന്നായിരുന്നു വ്യോമസേന മേധാവിയുടെ പ്രതികരണം. നേരത്തെ, ബാലാ​ക്കോട്ട് വ്യോമാക്രമണത്തിന് തെളിവു ചോദിക്കുന്ന കോണ്‍ഗ്രസിന്റെ നിലപാടിനെ സമയം നഷ്ടപ്പെടുത്തുന്ന വ്യായാമം എന്ന് പറഞ്ഞ്‌ കേന്ദ്ര മന്ത്രി വി.കെ സിംഗ് തള്ളിക്കളഞ്ഞിരുന്നു. കൃത്യമായ വിവരം അറിയേണ്ടവര്‍ക്ക് പാക്കിസ്ഥാനിൽ പോയി എണ്ണമെടുത്ത് വരാമെന്നായിരുന്നു ആഭ്യന്തര വകുപ്പ് മന്ത്രി രാജ്‌നാഥ് സിംഗ് വിഷയത്തില്‍ പ്രതികരിച്ചത്.

അതേസമയം, ബാലാ​ക്കോട്ട് ആക്രമണത്തില്‍ തീവ്രവാദികളെയാണോ അതോ മരങ്ങളെയാണോ പിഴുതെറിഞ്ഞതെന്ന് കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മന്ത്രിയുമായ നവജ്യോത്‍സിംഗ് സിദ്ദു പരിഹസിച്ചു. . ബാലാ​ക്കോട്ട് പ്രത്യാക്രമണത്തിൽ 250 ഭീകരരെ വധിച്ചെന്ന് ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ പറഞ്ഞതിനു പിന്നാലെയാണ് ട്വിറ്ററിലൂടെ സിദ്ദുവിന്‍റെ പരിഹാസം. ബാലാ​ക്കോട്ട് ആക്രമണം തെരഞ്ഞെടുപ്പ് ഗിമ്മിക്കാണോ? തീവ്രവാദികളെയാണോ അതോ മരങ്ങളെയാണോ ആക്രമണത്തിലൂടെ പിഴുതെറിഞ്ഞത്? സൈന്യത്തെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും രാജ്യം പോലെ വിശുദ്ധമാണ് സൈന്യവുമെന്നും സിദ്ദുവിന്‍റെ ട്വീറ്റിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *