Mon. Dec 23rd, 2024

ലാഹോർ:

പാക്കിസ്ഥാനും ഇന്ത്യയ്ക്കും ഇടയിൽ സർവ്വീസ് നടത്തിയിരുന്ന സംഝൌത എക്സ്പ്രസ്സ് ട്രെയിനിന്റെ സേവനം ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെ നിർത്തിവയ്ക്കുന്നതായി പാക്കിസ്ഥാൻ അധികൃതർ അറിയിച്ചു. ഈ ട്രെയിൻ തിങ്കളാഴ്ചയും വെള്ളിയാഴ്ചയുമാണ് ലാഹോറിൽ നിന്നു പുറപ്പെട്ടിരുന്നത്. ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിൽ നിലനിൽക്കുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് സേവനം ഇന്നുമുതൽ (വ്യാഴാഴ്ച) നിർത്തിവയ്ക്കുന്നതെന്ന് പാക്കിസ്ഥാനിലെ വിദേശകാര്യ ഓഫീസിൽ നിന്നു പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *