Thu. Jan 23rd, 2025

കോഴിക്കോട്:

സ്‌കൂളുകളില്‍ പാര്‍ശ്വവത്കരണം ഇല്ലാതായാലേ പൊതുസമൂഹത്തില്‍ പാര്‍ശ്വവത്കരണം ഇല്ലാതാവുകയുള്ളൂ എന്നു വികസന സെമിനാര്‍. സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് കടപ്പുറത്ത് നടന്നുവരുന്ന സെമിനാറിന്റെ മൂന്നാംദിനത്തില്‍ ആണ് ഈ വിലയിരുത്തല്‍.

മതേതര ജനാധിപത്യത്തിലൂന്നുന്ന സാമൂഹിക അന്തരീക്ഷം ഉണ്ടാവണമെങ്കില്‍ പൊതുവിദ്യാലയങ്ങളില്‍ ജാതിമത വ്യത്യാസങ്ങളില്ലാതെ ഒരുമിച്ചിരുന്നു പഠിക്കുന്ന തലമുറ വളര്‍ന്നു വരേണ്ടതുണ്ടെന്ന് സെമിനാര്‍ അഭിപ്രായപ്പെട്ടു.

പൊതു വിദ്യാഭ്യാസവും, മതേതര ജനാധിപത്യവും എന്ന വിഷയത്തില്‍ എസ്.എസ്.എ. ജില്ലാ പ്രോഗ്രാം ഓഫീസര്‍ എ.കെ അബ്ദുള്‍ ഹക്കീം, പൊതു വിദ്യാഭ്യാസവും ശാസ്ത്ര ചിന്തയും എന്ന വിഷയത്തില്‍, ഡയറ്റ് ശാസ്ത്ര വിഭാഗം ലൿചറർ ഡി.ദിവ്യ, പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്ന വിഷയത്തില്‍, ഡയറ്റ് ലൿചറർ അബ്ദുള്‍ നാസര്‍, പൊതുവിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങള്‍ എന്ന വിഷയത്തില്‍, നടക്കാവ് ഗവ. വി.എച്ച്.എസ്.എസ് പ്രധാനാധ്യാപകന്‍ എം. ജയകൃഷ്ണന്‍ എന്നിവര്‍ വിഷയം അവതരിപ്പിച്ചു. ജില്ലാ ടൗണ്‍ പ്ലാനിംഗ് ഓഫീസര്‍ എം.എ ഷീല സ്വാഗതം പറഞ്ഞു. വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഇ.കെ. സുരേഷ് കുമാര്‍ സെമിനാര്‍ നിയന്ത്രിച്ചു.

Leave a Reply

Your email address will not be published. Required fields are marked *