വെനിസ്വല:
അമേരിക്കൻ മധ്യസ്ഥതയിലുള്ള അന്താരാഷ്ട്ര സഹായം വെനിസ്വലയിലെത്തുന്നതു തടയാൻ, വെനിസ്വലയുടെ പ്രസിഡന്റ് നിക്കോളാസ് മദുറോ കൊളംബിയൻ അതിർത്തി അടപ്പിച്ചു. കഴിഞ്ഞ ദിവസം ഇതേ കാരണത്താൽ ബ്രസീൽ അതിർത്തിയും അടച്ചിരുന്നു. കരീബിയന്‍ ദ്വീപായ അറൂബ, കരാക്കുവ, ബൊനൈറ എന്നിവയുമായുള്ള തീരദേശ അതിര്‍ത്തികള്‍ വെനസ്വല നേരത്തെ അടച്ചിരുന്നു.
അതിർത്തി അടയ്ക്കുന്നതിനെതിരെ പ്രതിഷേധിച്ചവർക്കു നേരെയുണ്ടായ പൊലീസ് വെടിവെപ്പിൽ രണ്ടു പേർ കൊല്ലപ്പെടുകയും ഏഴു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അതിർത്തി അടയ്ക്കാനെത്തിയ സൈന്യത്തെ പ്രതിഷേധക്കാർ തടയാൻ ശ്രമിച്ചതാണ് സംഘർഷത്തിൽ കലാശിച്ചത്. പ്രക്ഷോഭകരെ മാരകമായി അടിച്ചമർത്തുന്നതിനെതിരെ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് രംഗത്തുവന്നിരുന്നു.
900 കിലോമീറ്റർ അകലെയുള്ള കൊളംബിയൻ അതിർത്തിയിൽ യു.എസ് എത്തിച്ച ദുരിതാശ്വാസ സഹായം ഏറ്റുവാങ്ങാൻ, ഇടക്കാല പ്രസിഡന്റായി കഴിഞ്ഞ മാസം സ്വയം പ്രഖ്യാപിച്ച യുവാൻ ഗ്വീഡോയുടെ നേതൃത്വത്തിലുള്ള വാഹനവ്യൂഹം സൈനികവിലക്കു വകവയ്ക്കാതെ പുറപ്പെട്ടിരുന്നു. സഹായം എത്തിയില്ലെങ്കിൽ 3 ലക്ഷം പേർ മരിക്കുമെന്നാണ് ഗ്വീഡോ ചൂണ്ടിക്കാട്ടുന്നത്.
ഗ്വീഡോയുടെ ശ്രമം യുഎസ് സൈനിക ഇടപെടൽ വിളിച്ചുവരുത്താനാണെന്ന് മഡുറോ കുറ്റപ്പെടുത്തി. വിദേശസഹായം അഭ്യർത്ഥിക്കേണ്ട സാഹചര്യം രാജ്യത്ത് ഇപ്പോഴില്ലെന്നും, അവശ്യം വേണ്ട മരുന്നുകൾ റഷ്യയിൽനിന്ന് എത്തിക്കുമെന്നും അദ്ദേഹം പറയുന്നു. അതേസമയം, വെനസ്വലയിലേക്ക് നിര്‍ബന്ധിച്ച് സഹായം എത്തിക്കേണ്ട ആവശ്യമില്ലെന്ന് മദുറോയെ പിന്തുണക്കുന്ന ചൈനയും പ്രതികരിച്ചു.
മരുന്നും ഭക്ഷ്യവസ്തുക്കളുമുൾപ്പെടെ 200 ടൺ സാധനങ്ങൾ അതിർത്തിയിൽ കെട്ടിക്കിടക്കുകയാണെന്നും,
കര അതിര്‍ത്തികള്‍ തടഞ്ഞെങ്കിലും, വ്യോമ മാര്‍ഗത്തിലൂടെ സഹായങ്ങള്‍ നല്‍കുമെന്നും ബ്രസീലിയന്‍ സര്‍ക്കാര്‍ അറിയിച്ചു. വെനസ്വലയിലേക്ക് അതിക്രമിച്ച് കയറില്ലെന്നും ബ്രസീല്‍ വൈസ് പ്രസിഡന്റ് ഹാമില്‍ട്ടണ്‍ മൗറിയോ പറഞ്ഞു.
അതിനിടെ, പ്രസിഡന്റിനെ അനുകൂലിച്ചും, പ്രതികൂലിച്ചും കഴിഞ്ഞദിവസം രണ്ട് സംഗീത നിശകള്‍ നടന്നു. പ്രതിപക്ഷ നേതാവ് വാൻ ഗൊയ്ദോയെ അനുകൂലിക്കുന്ന പരിപാടി നടന്നത് കൊളംബിയന്‍ അതിർത്തിയിലായിരുന്നു. ബ്രിട്ടീഷ് വ്യവസായി സര് റിച്ചാര്‍ഡ് ബ്രാന്‍സണാണ് വെനിസ്വേല എയ്ഡ് ലൈവ് കണ്‍സേര്‍ട്ട് എന്ന പരിപാടിക്ക് നേതൃത്വം നല്‍കിയത്. പരിപാടിയില്‍നിന്നു ലഭിക്കുന്ന പണം ജനങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ ഉപയോഗിക്കാനാണ് തീരുമാനം. അതേസമയം, അതിർത്തിക്കിപ്പുറം 300 മീറ്റർ മാറി മദുറോ സർക്കാരിന്റെ നേതൃത്വത്തിലും പരിപാടികൾ നടന്നു.
രാഷ്ട്രീയ, സാമ്പത്തിക പ്രതിസന്ധി കാരണം, ഭക്ഷണവും മരുന്നുംപോലും ദുർലഭമായ വെനിസ്വേലയിൽ നിന്ന് 30 ലക്ഷം പേർ പലായനം ചെയ്തു എന്നാണ് യു.എൻ കണക്ക്.