Sun. Dec 22nd, 2024
കാസർകോട്:

പെരിയ കല്യോട്ട് ആക്രമിക്കപ്പെട്ട സി.പി.എം പ്രവർത്തകരുടെ വീടുകളും സ്ഥാപനങ്ങളും സന്ദർശിക്കാനെത്തിയ സി.പി.എം നേതാക്കൾക്ക് നേരെ കോൺഗ്രസ് പ്രവർത്തകരുടെ വൻ പ്രതിഷേധം. എം.പി പി.കരുണാകരനുൾപ്പടെയുള്ളവരെ തടഞ്ഞതിനെത്തുടർന്ന് സ്ഥലത്ത് പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷമായി. എം.പിയ്ക്കു നേരെ കയ്യേറ്റശ്രമമുണ്ടായെങ്കിലും പൊലീസ് ഇടപെട്ട് തടഞ്ഞു.

കല്യോട് ജംഗ്ഷനിൽ രാവിലെ ഒമ്പതോടെയാണ് സി.പി.എം നേതാക്കൾ എത്തിയത്. പിന്നാലെ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ എത്തുകയായിരുന്നു. ഇരട്ടക്കൊലപാതകത്തിൽ പ്രതിഷേധിച്ച് കല്യോട്ടെ സി.പി.എം അനുഭാവികളുടെ വീടുകളും കടകളും വ്യാപകമായി നശിപ്പിക്കപ്പെട്ടിരുന്നു.

ആക്രമണത്തിനിരയായ സി.പി.എം പ്രവർത്തകരുടെ വീടുകളിലേക്ക് നേതാക്കൾ എത്തുമെന്ന് അറിഞ്ഞത് മുതൽ പ്രദേശത്ത് പ്രതിഷേധം തുടങ്ങിയിരുന്നു. ഇരട്ടക്കൊലപാതക കേസിലെ പ്രതികളായ പീതാംബരൻ, ശാസ്താ ഗംഗാധരൻ എന്നിവരടക്കമുള്ളവരുടെ വീടുകളിൽ സ്ഥലം എം.പി. പി കരുണാകരൻ അടക്കമുള്ള സി.പി.എം നേതാക്കൾ സന്ദർശനം നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *