Fri. Nov 22nd, 2024

ധാക്ക:

ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയിൽ, രാസവസ്തുക്കൾ സംഭരിച്ചിരുന്ന ബഹുനില കെട്ടിടത്തിലുണ്ടായ തീ പിടിത്തത്തിൽ മരണം എൺപത്തിയൊന്ന് ആയി. കുട്ടികളും സ്ത്രീകളുമടക്കം അൻപതിലേറെപ്പേർക്കു ഗുരുതരമായ പൊള്ളലേറ്റു. മരണസംഖ്യ ഉയർന്നേക്കും. പഴയ ധാക്കയിലെ, ചൗക്കി ബസാർ മേഖലയിൽ അഞ്ചുനിലക്കെട്ടിടത്തിന്റെ ആദ്യനിലയിലെ രാസവസ്തു സംഭരണശാലയിൽ ബുധനാഴ്ച രാത്രി ആരംഭിച്ച തീ തൊട്ടടുത്ത നാലു കെട്ടിടങ്ങളിലേക്കും പടരുകയായിരുന്നു.

ഒരേ സമയം, ​ജനവാസ കേന്ദ്രവും, വാണിജ്യ കേന്ദ്രവുമായ ചൗക്ക്​ ബസാറിൽ, കെട്ടിടങ്ങൾ തമ്മിൽ നേരിയ അന്തരം മാത്രമാണുള്ളത്​. ഇത്​, തീ മറ്റു​ കെട്ടിടങ്ങളിലേക്ക്​ കൂടി പടരാനിടയാക്കി​. കെട്ടിടങ്ങൾക്കകത്തു സൂക്ഷിച്ചിരുന്ന ഗ്യാസ്​ സിലിണ്ടറുകൾ ഒന്നിനു പുറകെ മറ്റൊന്നായി പൊട്ടിത്തെറിച്ചതായി ദൃക്​സാക്ഷികൾ പറഞ്ഞു . കെട്ടിടങ്ങളുടെ താഴത്തെ നിലയയിൽ കടകളും, റെസ്റ്റോറൻറുകളും, കെമിക്കൽ-പ്ലാസ്​റ്റിക്​ സംഭരണ ശാലകളും ഉണ്ടായിരുന്നു. അഞ്ചു​ കെട്ടിടങ്ങൾ അഗ്​നിക്കിരയായി.

ഇരുനൂറോളം പേരടങ്ങുന്ന അഗ‌്നിശമന സേനയാണ‌് തീയണച്ചത‌്. പാർപ്പിട സമുച്ചയങ്ങ‌ൾ ഗോഡൗണുകളായി ഉപയോഗിക്കുന്നത‌് ബംഗ്ലാദേശിൽ പതിവാണ‌്. ഇത‌് വൻ സുരക്ഷാ വീഴ‌്ചയ‌്ക്കു കാരണമാകുന്നതായി വിദഗ‌്ദ്ധർ പ്രതികരിച്ചു. 2010 ൽ നടന്ന സമാന തീ പിടിത്തത്തിൽ 120 പേർ കൊല്ലപ്പെട്ടിരുന്നു. അനധികൃത ഫാക‌്‌റ്ററികളും സംഭരണ കേന്ദ്രങ്ങളും അടച്ചുപൂട്ടാൻ പൊതുജന പ്രതിഷേധമുയർന്നെങ്കിലും ഇന്നും അത്തരം കെട്ടിടങ്ങൾ ധാക്കയിൽ സജീവമാണ‌്.

Leave a Reply

Your email address will not be published. Required fields are marked *