Sun. Dec 22nd, 2024
കോഴിക്കോട് :

മാളിക്കടവിലെ ഗവ. വനിത ഐ.ടി.ഐയിലെ സെക്രട്ടേറിയന് പ്രാക്ടീസ് ട്രേഡിലെ ഒരു ജൂനിയര്‍ ഇൻസ്പെക്ടർ ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കും. അഭിമുഖം 23-ന് രാവിലെ 11-ന് നടക്കും.

സെക്രട്ടേറിയൻ പ്രാക്ടീസ് ട്രേഡിൽ എന്.ടി.സി/എന്.എ.സി യും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും, അല്ലെങ്കില് സെക്രട്ടേറിയൻ/കൊമേഴ്സ്യൽ പ്രാക്ടീസ് ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില് സെക്രട്ടേറിയൻ/കൊമേഴ്സ്യൽ പ്രാക്ടീസ് ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, ഐഡന്റിറ്റി, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസ്സൽ സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് ഹാജരാകണം.

Leave a Reply

Your email address will not be published. Required fields are marked *