തിരുവനന്തപുരം:
ഹയര്‍ സെക്കന്‍ഡറി പ്ലസ് വണ്‍ വിഭാഗത്തിന്റെ പരീക്ഷാ ടൈം ടേബിള്‍ പുനഃക്രമീകരിച്ചു. മാര്‍ച്ചില്‍ നടത്താനിരിക്കുന്ന പരീക്ഷാ തിയതികളിലാണ് മാറ്റം. രണ്ടാം വര്‍ഷക്കാരുടെ പരീക്ഷയില്‍ മാറ്റമില്ല.
പ്ലസ് വണ്ണിന്റെ പുതുക്കിയ ടൈംടേബിള്‍ ചുവടെ:-
മാര്‍ച്ച് ആറിന് ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി & കള്‍ച്ചര്‍.
ഏഴിന് ബിസിനസ് സ്റ്റഡീസ്, കെമിസ്ട്രി, ജേര്‍ണലിസം.
11 ന് ആന്ത്രപ്പോളജി, ഗാന്ധിയന്‍ സ്റ്റഡീസ്, മാത്തമറ്റിക്‌സ്, സംസ്‌കൃതം ശാസ്ത്ര.
13 ന് പാര്‍ട്ട്-ഒന്ന് ഇംഗ്ലീഷ്.
14 ന് സോഷ്യല്‍ വര്‍ക്ക്.
18 ന് പാര്‍ട്ട്-രണ്ട് ഭാഷകള്‍, കമ്പ്യൂട്ടര്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (പഴയത്), കമ്പ്യൂട്ടര്‍ സയന്‍സ് & ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി.
19 ന് ജോഗ്രഫി, സൈക്കോളജി, മ്യൂസിക്.
20 ന് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഇലക്ട്രോണിക് സര്‍വ്വീസ് ടെക്‌നോളജി (പഴയത്), ഇലക്ട്രോണിക് സിസ്റ്റംസ്, പൊളിറ്റിക്കല്‍ സയന്‍സ്.
21 ന് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഇലക്ട്രോണിക്‌സ്, ജിയോളജി, ഹോം സയന്‍സ്, ഫിലോസഫി, സ്റ്റാറ്റിസ്റ്റിക്‌സ്, 25 ന് അക്കൗണ്ടന്‍സി, ബയോളജി, കമ്പ്യൂട്ടര്‍ സയന്‍സ്, പാര്‍ട്ട്-മൂന്ന് ഭാഷകള്‍, സംസ്‌കൃതം, സാഹിത്യം.
26 ന് സോഷ്യോളജി.
27 ന് ഇക്കണോമിക്‌സ്, ഇംഗ്ലീഷ് ലിറ്ററേച്ചര്‍, ഫിസിക്‌സ്.