Fri. Nov 22nd, 2024
നെതർലാൻഡ്:

എ​യ​ർ​ബ​സ്​ ക​മ്പ​നി എ 380 ​സൂ​പ്പ​ർ ജം​ബോ പാ​സ​ഞ്ച​ർ ജെറ്റുകളുടെ നി​ർമ്മാ​ണം അവസാനിപ്പിക്കുന്നതായി എയർബസ് സി ഇ ഓ ടോം എൻഡേഴ്‌സ് അറിയിച്ചു. പുതിയ ഓർഡറുകൾ ഇല്ലാത്തതും, ഉത്പാദനച്ചിലവിൽ ഉണ്ടായ വർദ്ധനവും ആണ് കാരണം. 2021 വരെ ഇപ്പോൾ ലഭിച്ചിരിക്കുന്ന ഓർഡറുകൾ അനുസരിച്ചു നിർമ്മിച്ചു കൈമാറിയതിനു ശേഷം എ 380 യുടെ നിർമ്മാണം പൂർണ്ണമായി അവസാനിപ്പിക്കും.

എ 380 യുടെ മുഖ്യ ഉപഭോക്താക്കൾ എമിരേറ്റ്സ് എയർലൈൻസ് ആണ്. അവർ 39 വിമാനങ്ങൾക്കു നൽകിയിരുന്ന ഓർഡർ പിൻവലിച്ചതോടുകൂടിയാണ് കമ്പനിയ്ക്ക് അടിയന്തിരമായി കടുത്ത തീരുമാനത്തിലേക്ക് കടക്കേണ്ടി വന്നത്. 53 വി​മാ​ന​ങ്ങ​ൾ ഓർഡർ ചെ​യ്​​തി​രു​ന്ന​ത്​ 14 എ​ണ്ണ​മാ​ക്കി കു​റയ്ക്കു​ക​യാ​യി​രു​ന്നു. 2007 ൽ സിംഗപ്പൂർ എയർലൈൻസാണ് വാണിജ്യാടിസ്ഥാനത്തിൽ ആദ്യത്തെ എ 380 വിമാനം സർവീസ് നടത്തിയത്. 550 മുതൽ 850 വരെ യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ളതാണ് എ 380.

2007 ഇൽ എയർബസ് കമ്പനി എ 380 പുറത്തിറക്കിയപ്പോൾ 1200 വിമാനങ്ങളുടെയെങ്കിലും ഓർഡർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഇതുവരെ 234 വിമാനങ്ങളേ വിറ്റു പോയിട്ടുള്ളൂ. അമേരിക്കയിലെ ഒരൊറ്റ വിമാനക്കമ്പനി പോലും എ 380 വാങ്ങിയിട്ടില്ല. അതേ സമയം, എതിരാളികളായ ബോയിങ്ങിന്റെ ഡ്രീം ലൈനറിനു 1100 ഓർഡർ ഇക്കാലയളവിൽ ലഭിച്ചു. വർദ്ധിച്ച ഇന്ധനച്ചിലവും മെയിന്റനൻസ് ചിലവുമാണ് വിമാനക്കമ്പനികളെ എ 380 യിൽ നിന്നും പുറകോട്ടു വലിക്കുന്നത്. 446 മില്യൺ ഡോളർ വിലയുള്ള എ 380 യുടെ ഭാഗങ്ങൾ ഫ്രാൻസ്, സ്‌പെയിൻ, ഇംഗ്ലണ്ട്, ജർമ്മനി എന്നീ രാജ്യങ്ങളിലാണ് നിർമ്മിക്കുന്നത്. എയർബസ് കമ്പനിയുടെ ഈ തീരുമാനം 3500 ജോലിക്കാരെ പ്രതികൂലമായി ബാധിക്കും.

പക്ഷെ ഇപ്പോൾ നിലവിൽ വിവിധ വിമാന കമ്പനികൾ ഉപയോഗിക്കുന്ന എ 380 വിമാനങ്ങൾ അടുത്ത പത്തു വർഷത്തേക്കെങ്കിലും ഉപയോഗത്തിലുണ്ടാകും. എമിറേറ്സിനെ കൂടാതെ സിംഗപ്പൂർ എയർലൈൻസ്, ലുഫ്താൻസ, ക്വന്റാസ്, ബ്രിട്ടീഷ് എയർവേയ്‌സ്, എയർ ഫ്രാൻസ് എന്നീ കമ്പനികളും എ 380 സർവീസ് നടത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *