ചണ്ഡിഗഢ്:
കാശ്മീര്‍ പ്രശ്‌നത്തിന് ചര്‍ച്ചയിലൂടെ സ്ഥിരമായ പരിഹാരം കാണണമെന്ന് പഞ്ചാബ് ക്യാബിനറ്റ് മന്ത്രിയും, കോണ്‍ഗ്രസ് നേതാവുമായ നവ്‌ജ്യോത് സിംഗ് സിദ്ദു. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ആയിരുന്നു ഇദ്ദേഹം. എത്രകാലം ഇങ്ങനെ ജവാന്‍മാര്‍ മരിച്ചുകൊണ്ടിരിക്കുമെന്ന് സിദ്ദു ചോദിച്ചു.
പുല്‍വാമയില്‍ ഉണ്ടായത് ഭീരുക്കള്‍ നടത്തിയ ആക്രമണമാണ്. അതിനെ അപലപിക്കുന്നു. ഭീകരാക്രമണം നടത്തിയവര്‍ ശിക്ഷിക്കപ്പെടണം. അതേസമയം കാശ്മീരിനു വേണ്ടത് നിലനില്‍ക്കുന്ന പരിഹാരമാണ്. എത്രകാലം ഈ ചോരചിന്തല്‍ തുടരും? ഇപ്പോള്‍ ചില ഭീരുക്കള്‍ നടത്തിയ ആക്രമണത്തിന്റെ പേരില്‍ ഒരു രാജ്യത്തെ മുഴുവന്‍ കുറ്റപ്പെടുത്താനാവില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആക്രമണത്തില്‍ കൊല്ലപ്പെട്ട സി.ആര്‍.പി.എഫ് ഭടന്മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള പഞ്ചാബ് അസംബ്ലിയ്ക്കിടയില്‍ മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.