Wed. Jan 22nd, 2025
കൊച്ചി:

ശബരിമല വിഷയത്തില്‍ മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ ഫേസ്ബുക്കിൽ പോസ്റ്റിട്ടു എന്ന പരാതിയിന്മേല്‍ സംവിധായകന്‍ പ്രിയനന്ദനനനെതിരെ കേസെടുത്തതായി സംസ്ഥാന സര്‍ക്കാര്‍. ഹൈക്കോടതിയില്‍ ഐ പി സി 153 ാം വകുപ്പ് ചേര്‍ത്ത് മതസ്‌പർദ്ധ പടര്‍ത്താന്‍ ശ്രമിച്ചുവെന്നതിനാണ് കേസ്.

തൃശ്ശൂര്‍ ചേര്‍പ്പ് പൊലീസ് സ്റ്റേഷനിലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ആലപ്പുഴ സ്വദേശി കെ.എ അഭിജിത്ത് നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ വിശദീകരണം. പ്രിയനന്ദനനെതിരെ കേസെടുക്കണമെന്നും, അന്വേഷണത്തിനു പ്രത്യേക സംഘത്തെ നിയമിക്കണമെന്നും ഹര്‍ജിയിലുണ്ട്.

ശബരിമല വിഷയത്തില്‍ വിവാദ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിനെത്തുടര്‍ന്ന് പ്രിയനന്ദനന് നേരെ സൈബര്‍ ആക്രമണം രൂക്ഷമായിരുന്നു. പിന്നീട് ഇയാളെ ഒരു സംഘം ഹിന്ദുത്വവാദികള്‍ മര്‍ദ്ദിക്കുകയും ശരീരത്തില്‍ ചാണകവെള്ളമൊഴിക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *