തിരുവനന്തപുരം
സംസ്ഥാനത്തെ 39 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് 20, യു ഡി എഫ് 11, ബി ജെ പി 2, എസ്ഡി പി ഐ 2, കേരളാ കോണ്‍ഗ്രസ് (എം) 1, സ്വതന്ത്രര്‍ 3 വീതം സീറ്റുകള്‍ നേടി. ശബരിമല വിഷയം ഭരണവിരുദ്ധ നിലപാട് ഉണ്ടാക്കിയേക്കാം എന്ന തോന്നല്‍ ഉണ്ടാക്കിയെങ്കിലും എല്‍.ഡി.എഫിനു ആശ്വാസകരമാണ് തിരഞ്ഞെടുപ്പ് ഫലം. പത്തനംതിട്ടയില്‍പ്പോലും ബി.ജെ.പിക്ക് സീറ്റു നേടാനായിട്ടില്ല.
നെല്ലിമൂട്, മാരാംകുളങ്ങര, ചെറിയാപ്പിള്ളി, മടപ്ലാത്തുരുത്ത് കിഴക്ക്, എന്നീ വാര്‍ഡുകള്‍ യു ഡി എഫില്‍നിന്നും പറപ്പൂക്കര പള്ളം ബി ജെ പിയില്‍ നിന്നും എല്‍ ഡി എഫ് പിടിച്ചെടുത്തു. കുന്നിക്കോട് വടക്ക്, മുനിയറ, കരുവള്ളിക്കുന്ന് വാര്‍ഡുകള്‍ എല്‍ ഡി എഫില്‍നിന്നു യു ഡി എഫ് പിടിച്ചെടുത്തു.
എല്‍ ഡി എഫ് വിജയിച്ച സീറ്റുകള്‍
തിരുവനന്തപുരം- അതിയന്നൂര്‍ ഗ്രാമപഞ്ചായത്ത്, നെല്ലിമൂട്
ആലപ്പുഴ – അമ്പലപ്പുഴ തെക്ക്, കരുമാടി പടിഞ്ഞാറ്
എറണാകുളം – തൃപ്പുണ്ണിത്തുറ മുനിസിപ്പാലിറ്റി – മാരംകുളങ്ങര, കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് ചെറിയാപ്പിള്ളി,വടക്കേക്കര – മടപ്ലാത്തുരുത്ത് കിഴക്ക്, എളങ്കുന്നപ്പുഴ – പഞ്ചായത്ത് വാര്‍ഡ് -, പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് – വാവക്കാട്.
തൃശൂര്‍ – ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി – ബംഗ്ലാവ്, കടവല്ലൂര്‍ ഗ്രാമ പഞ്ചായത്ത് – കോടത്തുംകുണ്ട് – , ചേലക്കര ഗ്രാമപഞ്ചായത്ത് – .വെങ്ങാനെല്ലൂര്‍ നോര്‍ത്ത്, വള്ളത്തോള്‍ നഗര്‍ ഗ്രാമപഞ്ചായത്ത് -യത്തീംഖാന, പറപ്പൂക്കര ഗ്രാമ പഞ്ചായത്ത് – പറപ്പൂക്കര പള്ളം, പാലക്കാട് – പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് – 21 കൊളക്കണ്ടാംപറ്റ , തൃത്താല ബ്ലോക്ക് പഞ്ചായത്ത് – 10, കോതച്ചിറ.
മലപ്പുറം – വട്ടംകുളം ഗ്രാമപഞ്ചായത്ത് – 19 മേല്‍മുറി
കോഴിക്കോട് – പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് – 04. പാലേരി
കണ്ണൂര്‍ – പന്ന്യന്നൂര്‍ ഗ്രാമപഞ്ചായത്ത് – 06. കണ്ണൂര്‍ – കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് – 13 വന്‍കുളത്ത് വയല്‍ – പി. പ്രസീത – 1717, കാസര്‍കോഡ് – ബേഡഡുക്ക ഗ്രാമപഞ്ചായത്ത് – 05. ബീമ്പുങ്കാല്‍ – കയ്യൂര്‍ ചീമേനി ഗ്രാമ പഞ്ചായത്ത് – 05 ചെറിയാക്കര.
യു ഡി എഫ് വിജയിച്ച സീറ്റുകള്‍
തിരുവനന്തപുരം – മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ – 12 കിണവൂര്‍, ബാലരാമപുരം ഗ്രാമപഞ്ചായത്ത് – 12 പാലച്ചകോണം, കൊല്ലം – വിളക്കുടി ഗ്രാമപഞ്ചായത്ത് – 1 കുന്നിക്കോട് വടക്ക്, ആലപ്പുഴ – തകഴി ഗ്രാമപഞ്ചായത്ത് – 11 കുന്നുമ്മ, ഇടുക്കി – അടിമാലിഗ്രാമ പഞ്ചായത്ത് – 09. തലമാലി, കൊന്നത്തടി – 04. മുനിയറ .
മലപ്പുറം – വളാഞ്ചേരി മുനിസിപ്പാലിറ്റി – 28. മീമ്പാറ , മലപ്പുറം – കൊണ്ടേണ്‍ാട്ടി ബ്ലോക്ക്പഞ്ചായത്ത് – 15 ഐക്കരപ്പടി , വയനാട് – സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റി – 08 കരുവള്ളിക്കുന്ന് , കണ്ണൂര്‍ – നടുവില്‍ ഗ്രാമപഞ്ചായത്ത് – 16. അറയ്ക്കല്‍ താഴെ, ന്യൂമാഹി – 12.ചവോക്കുന്ന്
ബി.ജെ.പി വിജയിച്ച സീറ്റുകള്‍
ആലപ്പുഴ – തകഴി – വേഴപ്രം -, കാവാലം – വടക്കന്‍വെളിയനാട്
എസ് ഡി പി ഐ വിജയിച്ച സീറ്റുകൾ
പത്തനംതിട്ട -പന്തളം മുനിസിപ്പാലിറ്റി – 10. കടയ്ക്കാട് , ആലപ്പുഴ – പുന്നപ്ര തെക്ക് – 10 പവര്‍ഹൗസ് .
കേരള കോണ്‍ഗ്രസ് വിജയിച്ച സീറ്റുകള്‍
കോട്ടയം – രാമപുരം ഗ്രാമ പഞ്ചായത്ത് – 18 അമനകര.
സ്വതന്ത്രര്‍ വിജയിച്ച സീറ്റുകള്‍
പത്തനംതിട്ട – പത്തനംതിട്ട മുനിസിപ്പാലിറ്റി – 13.കുലശേഖരപതി, ഇടുക്കി – കുടയത്തൂര്‍ ഗ്രാമപഞ്ചായത്ത് – 02.കൈപ്പ, മലപ്പുറം – അമരമ്പലം ഗ്രാമപഞ്ചായത്ത് – 02 ഉപ്പുവള്ളി.