Sat. Apr 20th, 2024
പത്തനംതിട്ട:

ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് യുപി മുഖ്യമന്ത്രി ആദിത്യനാഥിനെ ബി.ജെ.പി കേരളത്തിലേക്ക് എത്തിച്ചത്. ശബരിമല വിഷയം കത്തി നില്‍ക്കുന്ന പത്തനംതിട്ട തന്നെയായിരുന്നു യോഗിയുടെ പരിപാടിക്കായി വേദി ഒരുക്കുകയും ചെയ്തത്. എന്നാല്‍ വന്‍ പ്രതീക്ഷയുമായി ബി.ജെ.പി നടത്തിയ പരിപാടി ജനപങ്കാളിത്തമില്ലാതെ പരാജയപ്പെട്ടു.

യോഗിയെ കേള്‍ക്കാന്‍ പരിപാടിക്ക് എത്തിയത് വളരെക്കുറച്ചു പേര്‍ മാത്രമായിരുന്നു. ആളൊഴിഞ്ഞ ഗ്രൗണ്ടിനെ നോക്കി യോഗി പ്രസംഗിക്കുന്ന വീഡിയോ, സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *