Mon. Dec 23rd, 2024
മലപ്പുറം:

ലോകസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ റേഷന്‍ കാര്‍ഡ് വിതരണം എത്രയും പെട്ടെന്നു പൂര്‍ത്തിയാക്കാന്‍, സര്‍ക്കാര്‍ നീക്കം നടത്തുന്നതിനിടെ ആണ്, മുടങ്ങിക്കിടക്കുന്ന 4 മാസത്തെ ശമ്പളം കിട്ടാതെ ജോലിക്കു വരില്ലെന്നു സപ്ലൈകോ ജീവനക്കാര്‍ അറിയിക്കുന്നത്. നിലമ്പൂര്‍, ഏറനാട്, പെരിന്തല്‍മണ്ണ, പൊന്നാനി, തിരൂര്‍, തിരൂരങ്ങാടി, കൊണ്ടോട്ടി താലൂക്ക് സപ്ലൈ ഓഫീസുകളിലായി ഏകദേശം 20 പേരാണ് റേഷന്‍ കാര്‍ഡിന്റെ ഡി.ടി.പി, പ്രിന്റിങ് തുടങ്ങിയ ജോലികള്‍ ചെയ്യുന്നത്. അവധി ദിവസങ്ങളുള്‍പ്പെടെ രാപകലില്ലാതെയാണ് ഇവര്‍ ജോലി ചെയ്യുന്നത്.

എന്നാല്‍, ഇവര്‍ക്ക് ജോലിയെടുക്കുന്ന ദിവസങ്ങളില്‍ മാത്രമാണ് വേതനം. അധികജോലിയ്ക്ക് അധിക വേതനത്തിന് അര്‍ഹതയില്ല. നാമമാത്ര ശമ്പളമുള്ളതും, മാസങ്ങളായി കുടിശികയാണ്. പല തവണ നിവേദനം നല്‍കിയെങ്കിലും, ഉത്തരവാദപ്പെട്ടവരെല്ലാം കൈമലര്‍ത്തുന്നതായി ഇവര്‍ പറയുന്നു. ഈ സാഹചര്യത്തില്‍, ഇന്നു മുതല്‍ ജോലിയില്‍നിന്ന് വിട്ടുനില്‍ക്കാനാണ് ഇവരുടെ തീരുമാനം. ശമ്പളക്കാര്യത്തില്‍ തീരുമാനമായതിനു ശേഷമേ, ഇനി ജോലി ചെയ്യാൻ തയ്യാറുള്ളൂ എന്നു ജീവനക്കാര്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *