Wed. Jan 22nd, 2025
ന്യൂഡല്‍ഹി:

ഡല്‍ഹിയില്‍ ഇന്ന് പുലര്‍ച്ചെ ഹോട്ടല്‍ അര്‍പ്പിത പാലസില്‍ തീപ്പിടിത്തമുണ്ടായി. ഡല്‍ഹി മെട്രോ സ്റ്റേഷനു തൊട്ടടുത്തുള്ള അര്‍പ്പിത ഹോട്ടലിലാണ് തീപ്പിടിത്തം ഉണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണം എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. അപകടത്തില്‍ ഒരു സ്ത്രീയും കുട്ടിയും അടക്കം 17 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. രക്ഷപ്പെടാനായി ഹോട്ടലിന്റെ നാലാമത്തെ നിലയില്‍ നിന്നും താഴേക്ക് ചാടിയവരില്‍ ഒരാള്‍ മരിച്ചു. മൃതദേഹങ്ങള്‍ ഡല്‍ഹി ലേഡി ഹാർഡിംഗ് ആശുപത്രിയില്‍.

ഇന്നു പുലര്‍ച്ചെ നാലു മണിയോടെയാണ് തീപ്പിടിത്തമുണ്ടായത്. ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ 13 മലയാളികള്‍ ഈ ഹോട്ടലില്‍ താമസിച്ചിരുന്നു. ആലുവ ചേരാനെല്ലൂരില്‍ നിന്ന് 13 അംഗ സംഘമാണ് ഡല്‍ഹിയില്‍ എത്തിയത്. ഇതില്‍ മൂന്ന് പേരെ കാണാതായിട്ടുണ്ട്. ഇവര്‍ ഹോട്ടലില്‍ കുടുങ്ങിയതായാണ് സംശയിക്കുന്നത്. 26 ഫയര്‍ എഞ്ചിനുകള്‍ തീയണയ്ക്കാന്‍ സ്ഥലത്തെത്തിയിട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *