കണ്ണൂർ:
പാര്‍ട്ട് രണ്ടാം സെമസ്റ്റര്‍ എം എസ്‌സി മെഡിക്കല്‍ മൈക്രോബയോളജി/ബയോകെമിസ്ട്രി (റെഗുലര്‍ 2017 അഡ്മിഷന്‍) മേയ് 2018 പരീക്ഷാഫലം സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫോട്ടോ കോപ്പിക്കുമുള്ള അപേക്ഷകള്‍ 19 ന് വൈകുന്നേരം അഞ്ചുവരെ സര്‍വകലാശാലയില്‍ സ്വീകരിക്കും.
ഒന്നാം സെമസ്റ്റര്‍ എം.എ (റെഗുലര്‍/ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി ഒക്‌റ്റോബര്‍ 2018) പരീക്ഷാഫലം സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫോട്ടോ കോപ്പിക്കുമുള്ള അപേക്ഷകള്‍ 19 ന് വൈകുന്നേരം അഞ്ചുവരെ സര്‍വകലാശാലയില്‍ സ്വീകരിക്കും.
ഒന്നാം സെമസ്റ്റര്‍ എം എസ്‌സി മൈക്രോബയോളജി/ബയോടെക്‌നോളജി/ ഇലക്ട്രോണിക്‌സ്/ജിയോളജി/കൗണ്‍സിലിംഗ് സൈക്കോളജി (റെഗുലര്‍/ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി ഒക്‌റ്റോബര്‍ 2018) പരീക്ഷാഫലം സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫോട്ടോകോപ്പിക്കുമുള്ള അപേക്ഷകള്‍ 19 ന് വൈകുന്നേരം അഞ്ചിന് സര്‍വകലാശാലയില്‍ സ്വീകരിക്കും.
ബിഎഡ് ഡിഗ്രി (വാര്‍ഷിക പാറ്റേണ്‍ സപ്ലിമെന്ററി ജൂണ്‍ 2018) പരീക്ഷാഫലം സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫോട്ടോ കോപ്പിക്കുമുള്ള അപേക്ഷകള്‍ 19ന് വൈകുന്നേരം അഞ്ചുവരെ സര്‍വകലാശാലയില്‍ സ്വീകരിക്കും.
കണ്ണൂര്‍ സര്‍വകലാശാല സെനറ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ‘ജനറല്‍ കൗണ്‍സില്‍ ഓഫ് ദ യൂണിവേഴ്‌സിറ്റി യൂണിയന്‍’ എന്ന മണ്ഡലത്തിന്റെ അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. വോട്ടര്‍പട്ടിക www.kannuruniversity.ac.in എന്ന വെബ്‌സൈറ്റിലും ലഭിക്കും.