Mon. Dec 23rd, 2024
തിരുവനന്തപുരം:

ആലപ്പാട്ടെ കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ടുയര്‍ന്ന പ്രശ്നങ്ങളെക്കുറിച്ചു പഠിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചതായി വ്യവസായ വകുപ്പു മന്ത്രി ഇ പി ജയരാജന്‍. എം.എല്‍.എമാരും കലക്ടറും അടങ്ങുന്നതാണ് സമിതി.

എം.എല്‍.എമാരായ ആര്‍.രാമചന്ദ്രന്‍, എന്‍.വിജയന്‍ പിള്ള, കലക്ടര്‍ ഡോ. എസ്.കാര്‍ത്തികേയന്‍ ഐ എ എസ് എന്നിവര്‍ സമിതിയിലുണ്ട്. സീ വാഷിംഗ് ഒരുമാസത്തേക്ക് നിര്‍ത്തിവെക്കാനും തീരുമാനിച്ചു. കലക്ടറും കെ.എം.എം.എല്‍ എംഡിയും ചേര്‍ന്ന് നടത്തിയ ചര്‍ച്ചയിലാണ് ഐ.ആര്‍.ഇ ഈ കാര്യം അംഗീകരിച്ചതെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന് വലിയ സംഭാവനകള്‍ നല്‍കിയ സ്ഥാപനങ്ങളെന്ന നിലയ്ക്ക് കെ.എം.എം.എല്ലും, ഐ.ആര്‍.ഇയും നിലനില്‍ക്കുന്നതിനുള്ള സാഹചര്യമുണ്ടാകണം. ഇക്കാര്യത്തില്‍ മുന്‍ നിലപാടു തന്നെയാണ് ഇപ്പോഴുമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *