Mon. Dec 23rd, 2024

പ്രോ വോളിബോള്‍ ലീഗില്‍ അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സിനെതിരേ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന് ആവേശകരമായ വിജയം.

10-15, 15-11, 11-15, 15-12, 15-12.എന്നീ സ്കോറിനായിരുന്നു അഞ്ചു സീറ്റു നീണ്ട പോരാട്ടത്തിൽ കൊച്ചിയുടെ നീലപ്പട ജയിച്ചു കയറിയത്.

സൂപ്പർ താരം ഡേവിഡ് ലീയാണ് (10) കൊച്ചിയുടെ ടോപ് സ്‌കോറര്‍. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും കൊച്ചി നായകൻ ഉക്രപാണ്ഡ്യന്‍ കളിയിലെ താരമായി. വിക്ടര്‍ സിസയേവാണ് (13) അഹമ്മദാബാദ് നിരയിൽ തിളങ്ങിയത്.

കരുത്തുറ്റ സ്മാഷുകളും ബ്ലോക്കുകളുമായി ഇരു ടീമുകളും കളം നിറഞ്ഞ് കളിച്ചപ്പോള്‍ ആദ്യ സെറ്റ് 10-15 എന്ന സ്‌കോറില്‍ അഹമ്മദാബാദ് കൊണ്ടു പോയി. രണ്ടാം സെറ്റില്‍ തിരിച്ചടിച്ച കൊച്ചി 11-15ന് സെറ്റ് പിടിച്ചു. മൂന്നാം സെറ്റില്‍ ഡിഫന്‍ഡേഴ്‌സ് 11-15 ന് സെറ്റ് നേടി വീണ്ടും തിരിച്ചു വരവ് നടത്തി. നാലാം സെറ്റില്‍ കൊച്ചിക്കാർ 15-12 നു സെറ്റ് തിരിച്ചു പിടിച്ചു. നിര്‍ണായകമായ അവസാന സെറ്റിൽ ഇഞ്ചോടിഞ്ചു പോരാട്ടം നടത്തി നിര്‍ണായക സെറ്റും വിജയവും 15-12 ന് സ്‌പൈക്കേഴ്‌സ് നേടിയെടുത്തു.

തുടർച്ചയായ രണ്ടാം ജയത്തോടെ ബ്ലൂ സ്പൈക്കേഴ്സ് പ്രഥമ പ്രൊ വോളിബോൾ ലീഗിൽ പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കി.

Leave a Reply

Your email address will not be published. Required fields are marked *