Sat. Apr 27th, 2024

സന്തോഷ് ട്രോഫി ഫുട്ബോളിലെ ദക്ഷിണമേഖല യോഗ്യത റൗണ്ടിലെ നിര്‍ണായക മത്സരത്തിലും കേരളത്തിന് ജയിക്കാനായില്ല. പുതുച്ചേരിക്കെതിരെയും കേരളം ഗോൾ രഹിത സമനില വഴങ്ങിയപ്പോൾ പുറത്താകലിന്റെ വക്കിലാണ് നിലവിലെ ചാമ്പ്യന്മാർ. ജയിക്കാനുള്ള ആത്മവിശ്വാസം നഷ്ടപ്പെട്ടു പോയതു പോലെയായിരുന്നു കേരളത്തിന്റെ കളത്തിലെ പ്രകടനം.

പതിവുപോലെ മുന്നേറ്റത്തിലെ പിഴവുകളാണ് കേരളത്തിന് വിനയായത്. ഗോളെന്നുറപ്പിച്ച 6 അവസരങ്ങളാണ് കേരളം കളഞ്ഞു കുളിച്ചത്. നല്ലൊരു സ്‌ട്രൈക്കർ ഉണ്ടായിരുന്നെങ്കിൽ മൂന്നു ഗോളിനെങ്കിലും ജയിക്കേണ്ട മത്സരമായിരുന്നു.

ഇതോടെ കേരളത്തിന്റെ ഫൈനൽ റൌണ്ട് പ്രവേശനം തുലാസ്സിലായി. കേരളത്തിന് ശക്തരായ സർവീസസുമായാണ് അവസാന മത്സരം ശേഷിക്കുന്നത്. അതിൽ ഉയർന്ന മാർജിനിൽ ജയിക്കുന്നതോടൊപ്പം ഭാഗ്യത്തിന്റെ അകമ്പടി കൂടെയുണ്ടെങ്കിൽ മാത്രമേ ഫൈനൽ റൗണ്ടിൽ എത്തുകയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *