വാട്ട്സ് ആപ്പ് സന്ദേശങ്ങൾ ഫേസ് ഐ ഡി അല്ലെങ്കിൽ ടച്ച് ഐ ഡി ഉപയോഗിച്ചു ലോക്ക് ചെയ്യുന്നതിനുള്ള സൗകര്യവുമായി വാട്ട്സ്ആപ്പിന്റെ പുതിയ അപ്പ്‌ഡേഷൻ പുറത്തിറങ്ങി.
തുടക്കത്തിൽ IOS ൽ മാത്രമാണ് ഈ സേവനം ലഭ്യമാക്കിയിട്ടുള്ളത്. ഉടൻ തന്നെ ആൻഡ്രോയിഡ് പ്ലാറ്റുഫോമുകളിലും പുതിയ മാറ്റം ഉൾക്കൊള്ളിക്കും.
ഈ ഫീച്ചര്‍ ലഭ്യമാക്കുന്നതിനായി, വാട്‌സാപ്പിനുള്ളില്‍ Settings > Account > Privacy എന്നതിൽ ചെന്ന് എനേബിൾ ചെയ്യണം. ഇത് എനേബിൾ ചെയ്തു കഴിഞ്ഞാല്‍ വാട്‌സാപ് ഐക്കണില്‍ സ്പര്‍ശിച്ചാല്‍ ഉടന്‍ ഫിംഗര്‍പ്രിന്റ് ഐഡി അല്ലെങ്കിൽ ഫേസ് ID ചോദിക്കും. നോട്ടിഫിക്കേഷൻ വന്നത് ക്ലിക്ക് ചെയ്തു വാട് സാപ്പിലേക്കു കടക്കാൻ ശ്രമിച്ചാലും ഫിംഗർ അല്ലെങ്കിൽ ഫേസ് ID കൊടുക്കേണ്ടിവരും. അതായതു ഒരു തവണ ക്ലോസു ചെയ്തു കഴിഞ്ഞ് പിന്നെ വരുന്ന മെസേജ് കാണണമെങ്കില്‍ ഫിംഗര്‍പ്രിന്റ് പതിപ്പിക്കണം.
പക്ഷെ ഏതെങ്കിലും ഒരു പ്രത്യേക വ്യക്തിയുടെ ചാറ്റ് മാത്രമായി മറ്റുള്ളവര്‍ കാണാതിരിക്കാനല്ല, മറിച്ച് മുഴുവന്‍ വാട്‌സാപ് മെസേജുകളും ലോക്ക് ആകുന്ന തരത്തിലാണ് ഇത് രൂപകൽപന ചെയ്തിരിക്കുന്നത്.