Sun. Dec 22nd, 2024

കോഴിക്കോട്: 

ഡ്രീം ഓഫ് അസ് – ന്റെ  (Dream Of Us) നേതൃത്വത്തില്‍ ‘സ്വപ്‌നചിത്ര 2019’ ചിത്രപ്രദര്‍ശനം സംഘടിപ്പിക്കുന്നു. ഫെബ്രുവരി 6 ന് വൈകിട്ട് 4 മണിക്ക് കലക്ടര്‍ ശ്രീറാം സാംബശിവ റാവു ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ പ്രശസ്ത സിനിമ താരം മാമുക്കോയ, മിമിക്രി ആര്‍ട്ടിസ്റ്റ് അനില്‍ ബേബി എന്നിവര്‍ പങ്കെടുക്കും.

ഭിന്നശേഷിക്കാരായ ചിത്രകലാകാരന്മാരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘സ്വപ്‌നചിത്ര 2019’ സംഘടിപ്പിക്കുന്നത്. കോഴിക്കോട് ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ കേരളത്തിലെ 14 ജില്ലകളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 100 ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രദര്‍ശന ദിവസങ്ങളില്‍ അനുബന്ധ പരിപാടിയായി കവിതാവേദി, പാട്ടുകൂട്ടം, ലൈവ് മൌത്ത് പെയിന്‍റിംഗ്, ഇന്‍ററാക്ടീവ് സെഷൻ തുടങ്ങിയവ നടക്കും.

പ്രദര്‍ശനത്തിന് ഒരുങ്ങുന്ന ചിത്രകാരന്മാരില്‍ ഭൂരിപക്ഷം പേരും ആദ്യ പ്രദർശനത്തിന് ഒരുങ്ങുന്നവർ ആണെന്ന പ്രത്യേകത കൂടി ഇത്തവണത്തെ പ്രദര്‍ശനത്തിനുണ്ട്. കൂടാതെ ഇത്തവണ ഡ്രീംസ് ഓഫ് അസിന്റെ പ്രവർത്തനത്തോടൊപ്പം തിരുവനന്തപുരം ഗവ. നാഷണല്‍ കരിയര്‍ സെന്റര്‍ ഫോര്‍ ഡിഫറന്റ്‌ലി ഏബിള്‍ഡ് എന്ന സ്ഥാപനവും കൈകോര്‍ക്കുന്നുണ്ട്. ചിത്രങ്ങള്‍ വിറ്റു ലഭിക്കുന്ന മുഴുവൻ തുകയും അതത് കലാകാരന്മാരെ ഏല്‍പ്പിക്കും. പ്രദര്‍ശനം ഫെബ്രുവരി 10 ന് സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *