Mon. Dec 23rd, 2024

കോഴിക്കോട്:

തെരഞ്ഞെടുപ്പിന്റെ മുന്നോടിയായുള്ള സംസ്ഥാന പോലീസിലെ സ്ഥലം മാറ്റത്തെ തുടര്‍ന്ന് കോഴിക്കോട് ജില്ലയിലും വന്‍ അഴിച്ചുപണി. കോഴിക്കോട് റേഞ്ച് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിലേയും സബ് ഡിവിഷനുകളിലേയും നാര്‍ക്കോട്ടിക് സെല്ലിലേയും വിജിലന്‍സിലേയും ഡി.വൈ.എസ്.പി, എ.സി.പി എന്നിവരുള്‍പ്പെടെ 13 പേരെ വിവിധയിടങ്ങളിലേക്കായി സ്ഥലം മാറ്റി.

സംസ്ഥാനത്ത് സ്ഥലം മാറ്റിയ 53 ഡി വൈ എസ് പി മാരില്‍ കോഴിക്കോട് സിറ്റി, റൂറല്‍ പോലീസ് ജില്ലകളിലുള്‍പ്പെടെയുള്ള 13 പേര്‍ക്ക് മാത്രമാണ് ആദ്യഘട്ടത്തില്‍ സ്ഥലം മാറ്റമുണ്ടായത്. നോര്‍ത്ത് അസി.കമ്മീഷണറായിരുന്ന ഇ.പി.പൃഥ്വിരാജ്, സൗത്ത് അസി.കമ്മീഷണര്‍ കെ.പി.അബ്ദുള്‍ റസാഖ്, നാര്‍ക്കോട്ടിക് സെല്‍ അസി.കമ്മീഷണര്‍ എ.ജെ.ബാബു തുടങ്ങിയവരെ കോഴിക്കോട് ജില്ലയില്‍ത്തന്നെയാണ് നിയമിച്ചത്.

നോര്‍ത്ത് അസി.കമ്മീഷണറായിരുന്ന ഇ.പി.പൃഥ്വിരാജിനെ താമരശ്ശേരിയിലേക്കാണ് മാറ്റിയത്. താമരശേരി ഡി.വൈ.എസ്.പി പി.ബിജുരാജിനെ ഗുരുവായൂരിലേക്ക് മാറ്റി. നോര്‍ത്ത് അസി.കമ്മീഷണറായി എ.വി.പ്രദീപിനെ നിയമിച്ചു. ഇദ്ദേഹം നിലവില്‍ കണ്ണൂര്‍ സ്റ്റേറ്റ് സ്‌പെഷല്‍ ബ്രാഞ്ചിലാണ്. സൗത്ത് അസി.കമ്മീഷണറായിരുന്ന കെ.പി.അബ്ദുള്‍റസാഖിനെ സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ചിലേക്കാണ് മാറ്റിയത്. നാര്‍ക്കോട്ടിക് അസി.കമ്മീഷണറായിരുന്ന എ.ജെ. ബാബുവിനെയാണ് സൗത്ത് അസി.കമ്മീഷണറായി പകരം നിയമിച്ചത്.

കോഴിക്കോട് റൂറല്‍ സ്റ്റേറ്റ് സ്പെഷ്യല്‍ബ്രാഞ്ച് ഡി.വൈ.എസ്.പി കെ.എസ്.ഷാജിയാണ് പുതിയ നാര്‍ക്കോട്ടിക് അസി.കമ്മീഷണര്‍. ഉത്തരമേഖലാ വിജിലന്‍സ് ഡി.വൈ.എസ്.പിയായിരുന്ന കെ.സുദര്‍ശനാണ് കോഴിക്കോട് സിറ്റി സ്പെഷല്‍ബ്രാഞ്ച് ഡി വൈ എസ് പി.

കണ്‍ട്രോള്‍ റൂം അസി.കമ്മീഷണര്‍ ഷാജി വര്‍ഗീസിനെയും സ്ഥലം മാറ്റി. വിജിലന്‍സിലേക്കാണ് ഇദ്ദേഹത്തെ മാറ്റിയത്. എല്‍. സുരേന്ദ്രനാണ് പുതിയ കണ്‍ട്രോള്‍ റൂം അസി.കമ്മീഷണര്‍. കോഴിക്കോട് റൂറല്‍ സ്പെഷല്‍ബ്രാഞ്ച് ഡി വൈ എസ് പിയായി ഡി.ശ്രീനിവാസനെ തൃശൂര്‍ ക്രൈം ഡിറ്റാച്ച്മെന്റിലേക്കാണ് മാറ്റിയത്. കോഴിക്കോട് സിറ്റി ക്രൈംഡിറ്റാച്ച്മെന്റ് അസി.കമ്മീഷണര്‍ കെ.ഇസ്മയിലിനെ കോഴിക്കോട് റൂറല്‍ സ്പെഷല്‍ ബ്രാഞ്ച് ഡി വൈ എസ് പിയായാണ് ചുമതല നല്‍കിയത്.

വടകര ഡി വൈ എസ് പിയായിരുന്ന എ.പി.ചന്ദ്രനെ കോഴിക്കോട് റൂറല്‍ രഹസ്യാന്വേഷണ വിഭാഗത്തിലേക്ക് മാറ്റി. കോഴിക്കോട് റൂറല്‍ ഡി സി ആര്‍ ബി ഡി വൈ എസ് പി കെ.ആര്‍. ശിവസുധന്‍ പിള്ളയെ തിരുവനന്തപുരം സിറ്റി കണ്‍ട്രോള്‍ റൂമിലേക്കും മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *