Thu. Dec 19th, 2024
ജെയ്‌പ്പൂർ:

പന്നിപ്പനി ബാധ മൂലം ജനുവരി 1 മുതൽ ഫെബ്രുവരി രണ്ട് മുതലുള്ള കണക്ക് പ്രകാരം മരണം 84 ആയി. ഇതേ കാലയളവിൽ പന്നിപ്പനി ബാധിച്ചവരുടെ എണ്ണം 2,289 ആയി വർദ്ധിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

SwinefluH1N1 എന്ന സ്റ്റ്രെയിനാണ് ഇന്ത്യയിൽ വ്യാപകമായി കണ്ടു വരുന്നത്. തുമ്മുമ്പോഴോ മറ്റോ തെറിക്കുന്ന ശരീര സ്രവങ്ങളാണ് രോഗബാധ ഇത്ര പെട്ടെന്ന് പടരാൻ കാരണം. സാധാരണ ജലദോഷത്തിൻ്റെ ലക്ഷണങ്ങൾ കൂടാതെ പനിയും ശരീരവേദനയും ഉണ്ടാവുന്നതാണ് രോഗലക്ഷണങ്ങൾ.

രാജസ്ഥാനിലാണ് ഏറ്റവും കൂടുതൽ പന്നിപ്പനിയുള്ളതായി കണക്കാക്കിയിട്ടുള്ളത്. ദില്ലി, ഹരിയാന, പഞ്ചാബ്, മഹാരാഷ്ട്ര എന്നീ സ്ഥലങ്ങളാണ് മുമ്പ് പനി പടർന്ന മറ്റിടങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *