തിരുവനന്തപുരം:
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന് രണ്ട് സീറ്റുകള്‍ വേണമെന്ന നിലപാടിൽ പി.ജെ ജോസഫ്. ഇപ്പോഴുള്ള കോട്ടയത്തിനു പുറമെ ഇടുക്കിയിലോ ചാലക്കുടിയിലോ സീറ്റ് ലഭിക്കണമെന്നും ജോസഫ് ആവശ്യപ്പെട്ടു.
നേരത്തെ മൂന്ന് സീറ്റ് ലഭിച്ചപ്പോള്‍ മൂന്നിലും ജയിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രണ്ട് സീറ്റെന്ന ആവശ്യത്തില്‍ മാറ്റമില്ല എന്ന് അറിയിച്ചിരിക്കുകയാണ് പി.ജെ. ജോസഫ്.
ഫെബ്രുവരി 20 നും 25 നും കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഒരു തര്‍ക്കവും ഉണ്ടാകില്ല. ജയസാധ്യത പരിഗണിച്ചാവും ഓരോ മണ്ഡലത്തിലും സ്ഥാനാര്‍ഥികളെ തീരുമാനിക്കുക. ശക്തരായ സ്ഥാനാര്‍ഥികള്‍ കോണ്‍ഗ്രസിന് വേണ്ടി മത്സര രംഗത്തുണ്ടാകുമെന്നും രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.