Mon. Dec 23rd, 2024

 

നിയമലംഘനം നടത്തി എന്ന് ആരോപിച്ചു ഗൂഗിളിലെ ചില സുപ്രധാന ആപ്പ് ഡെവലപ്പ്‌മെന്റ് ടൂളുകൾക്ക് ആപ്പിള്‍ വിലക്കേര്‍പ്പെടുത്തി. ഇതേ തുടര്‍ന്ന് നിര്‍മാണ ഘട്ടത്തിലിരിക്കുന്ന ഗൂഗിള്‍മാപ്പ്, ഹാങ്ഔട്ട്, ജിമെയില്‍, ഉള്‍പ്പടെയുള്ള ഗൂഗിള്‍ ബീറ്റാ ആപ്ലിക്കേഷനുകളുടെ പ്രവര്‍ത്തനം പൂർണമായി സ്‌തംഭിച്ചു.

ആപ്പിളിന്റെ ആപ്പ് വിതരണ നിയമ വ്യവസ്ഥ ലംഘിച്ചതിനെ തുടര്‍ന്നാണ് വിലക്കെന്നാണ് ഇപ്പോൾ പുറത്തു വരുന്ന സൂചന.

എന്റര്‍പ്രൈസ് സര്‍ട്ടിഫിക്കറ്റിന് കീഴില്‍ ഗൂഗിള്‍ വികസിപ്പിച്ച ‘സ്‌ക്രീന്‍വൈസ് മീറ്റര്‍ ആപ്ലിക്കേഷന്‍’ ഐഫോണ്‍ ഉപയോക്താക്കളെ നിരീക്ഷിക്കുന്നതിന് വേണ്ടിയായിരുന്നു. ഫെയ്‌സബുക്കിന്റെ റിസര്‍ച്ച് ആപ്ലിക്കേഷനും ഇതേ രീതിയിലുള്ള വിവരശേഖരണത്തിന് വേണ്ടിയാണ് ഉപയോഗിച്ചിരുന്നത്, ഇത് വൻ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ഈ കാരണം കൊണ്ടാണ് ഫെയ്‌സ്ബുക്കിനും ഗൂഗിളിനും എതിരെ ആപ്പിൾ നടപടി സ്വീകരിച്ചത്.

അതിനു പുറമെ ഗൂഗിൾ പ്ലസ് പ്രവർത്തനവും ഗൂഗിൾ അവസാനിപ്പിക്കുകയാണ് . 2019 ഏപ്രിൽ 2 ഗൂഗിളിന്റെ അവസാന ദിവസമാണെന്ന് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്.

കുറഞ്ഞ ഉപയോഗവും വിജയകരമായ ഈ സംവിധാനം നിലനിർത്താനുള്ള വെല്ലുവിളികളും കാരണം കൊണ്ടാണ് ഇതിന്റെ പ്രവർത്തനം അവസാനിപ്പിക്കുന്നതിനായി ഗൂഗിൾ തീരുമാനിച്ചത്.

ഫോട്ടോകളും വീഡിയോകളും ഉൾപ്പെടെയുള്ള ഉപഭോക്തൃ അക്കൗണ്ടിൽ നിന്ന് എല്ലാ ഉള്ളടക്കവും കമ്പനി നീക്കം ചെയ്യും. ഉപയോക്താക്കൾക്ക് തങ്ങളുടെ അക്കൗണ്ടുകളിൽ നിന്നും പ്രധാനപ്പെട്ട എല്ലാ ഉള്ളടക്കങ്ങളും ഡൗൺലോഡ് ചെയ്ത് സംരക്ഷിക്കാൻ ഗൂഗിൾ നിർദ്ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *