Mon. Dec 23rd, 2024
പെരിന്തൽമണ്ണ:

“പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കഴിയും വരെ കനകദുര്‍ഗയ്ക്കും ബിന്ദുവിനും എവിടെയും ഇരിക്കാം.. നടക്കാം… വിധി ഞങ്ങള്‍ നടപ്പാക്കും.” ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗ്ഗയ്ക്കും ബിന്ദുവിനും വധഭീഷണി. കൈപ്പടയിലുള്ള ഊമ കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത് പെരിന്തല്‍മണ്ണയില്‍ നിന്നാണെന്നാണ് അറിയാൻ കഴിഞ്ഞത്.

ഇതോടെ കനകദുര്‍ഗയ്ക്ക് പൊലീസ് സുരക്ഷ കൂട്ടി. ഇവരെ താമസിപ്പിച്ചിട്ടുള്ള സംരക്ഷണ കേന്ദ്രത്തിലെ അഡ്‌മിനിസ്ട്രേറ്റര്‍ക്കാണ് കഴിഞ്ഞ ദിവസം ഭീഷണിക്കത്ത് ലഭിച്ചത്.

വിധി നടപ്പാക്കുന്ന സമയത്ത് അഡ്‌മിനിസ്ട്രേറ്റര്‍ ഡ്യൂട്ടി സ്ഥലത്തുനിന്ന് മാറി നില്‍ക്കണമെന്നും ഊമക്കത്തിൽ  സൂചിപ്പിച്ചിട്ടുണ്ട്.

അഡ്‌മിനിസ്ട്രേറ്ററുടെ പരാതിയില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. കനകദുര്‍ഗയ്ക്കും ബിന്ദുവിനും ശക്തമായ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *