Sun. Dec 22nd, 2024
വൈശാലി:

ബീഹാറിലെ വൈശാലിയില്‍ സീമാഞ്ചല്‍ എക്സ്പ്രസ് പാളംതെറ്റി. 6 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ക്കു പരിക്ക് പറ്റിയിട്ടുണ്ട്. സീമാഞ്ചല്‍ എക്സ്പ്രസിന്റെ ഒൻപതു ബോഗികളാണ് പാളം തെറ്റിയത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. പാളം തൈറ്റിയ ബോഗികൾ ഇവയെല്ലാമാണ് : S8, S9, S10 ഒരു ജനറൽ ബോഗിയും, ഒരു ഏസി കോച്ച് (B3)

ഫെബ്രുവരി 3 ഞായറാഴ്ച പുലര്‍ച്ചെയാണ് അപകടം നടന്നത്. ജോഗ്ബാനി – ആനന്ദ് വിഹാര്‍ ടെര്‍മിനല്‍ സീമാഞ്ചല്‍ എക്സ്പ്രസിന്റെ 9 ബോഗികള്‍ പാളം തെറ്റുകയായിരുന്നു. അപകടത്തെത്തുടര്‍ന്ന് ഇന്ത്യന്‍ റെയില്‍വേ ഹെല്‍പ് ലൈന്‍ നമ്പറുകള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. സോനാപൂര്‍ – 06158221645, ഹാജിപൂര്‍ -06224272230, ബറൗണി – 0627923222 എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ടാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകും.

Leave a Reply

Your email address will not be published. Required fields are marked *