Mon. Dec 23rd, 2024
തെലുങ്കാന:

അമൃതയുടേയും പ്രണവിൻ്റെയും ആദ്യവിവാഹ വാർഷികമായിരുന്ന ജനുവരി 31 2019, അവർക്കൊരു കുഞ്ഞു ജനിച്ചു. സെപ്തംബർ 14 2018 ൽ അതിക്രൂരമായ ജാതി കൊലപാതകത്തിനു ഇരയായിരുന്നു അമൃതയുടെ ഭർത്താവ് പ്രണവ്.

ആൺകുഞ്ഞിനാണ് അമൃത ജന്മം നൽകിയത്.

അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്നും അതേ സമയം അവരുടെ ജീവനിൽ ഭയമുള്ളതിനാൽ സ്ഥലം രഹസ്യമാക്കി സൂക്ഷിച്ചിരിക്കുകയാണ് എന്ന് പ്രണയിൻ്റെ അച്ഛൻ ബാലസ്വാമി പറയുന്നു.

മകൾ ദളിതനായ പ്രണവിനെ വിവാഹം ചെയ്തെന്ന കാരണം കൊണ്ട് അമൃതയുടെ അച്ഛൻ മാരുതി റാവോ നേരിട്ട് കൊലപാതകത്തിനു ആളെ ഏർപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസിൻ്റെ റിപ്പോർട്ടുകൾ. ഒരു കോടി മുടക്കിയാണ് വാടക കൊലയാളികളെ നിയമിച്ചത്. ഫെബ്രുവരി ചാർജ്ജ് ഷീറ്റ് സമർപ്പിക്കുമെന്ന് അറിയുന്നു.

“അവൻ തിരിച്ചു വന്നിരിക്കുന്നു” എന്നാണ് കുഞ്ഞ് ജനിച്ചതിനു ശേഷം അമൃത ഫേസ്ബുക്കിൽ എഴുതിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *