Thu. May 8th, 2025
അബുദാബി:

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പുതിയ 2 മന്ത്രിമാരെ പ്രഖ്യാപിച്ചു. ഹമദ് മുബാറക് അൽ ഷംസി, ഖലീഫാ സഈദ് സുലൈമാന്‍ എന്നിവരാണ് പുതിയ മന്ത്രിമാർ.

സുപ്രീം പെട്രോളിയം കൗൺസിലിന്റെ മുൻ സെക്രട്ടറി ജനറലാണ് സഹമന്ത്രിസ്ഥാനമേറ്റെടുത്ത ഹമദ് മുബാറക് അൽ ഷംസി. ഖലീഫ സഈദ് സുലൈമാന് വൈസ് പ്രസിഡന്റിന്‍റെയും പ്രധാനമന്ത്രിയുടെയും ഹെഡ് ഓഫ് സെറിമോണിയൽ ചുമതലയാണ് കാബിനറ്റ് റാങ്കോടെ നൽകിയത്.

By Divya