Mon. Dec 23rd, 2024
തിരുവനന്തപുരം:

സെക്രട്ടറിയേറ്റിന് മുന്നില്‍ എൽജിഎസ് ഉദ്യോഗാര്‍ത്ഥികള്‍ നടത്തിവന്നിരുന്ന സമരം അവസാനിപ്പിച്ചു. നിയമവകുപ്പ് മന്ത്രി എകെ ബാലനുമായി നടത്തിയ ചര്‍ച്ചയിലാണ് ഉദ്യോഗാര്‍ത്ഥികള്‍ സമരത്തില്‍ നിന്ന് പിന്‍വാങ്ങിയത്.
സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ അനുകൂല തീരുമാനമുണ്ടായതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിക്കുന്നതെന്ന് ഉദ്യോഗാര്‍ത്ഥികള്‍ മാധ്യമങ്ങളോട് പറഞ്ഞു. ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്‌സിന്റെ ജോലി സമയം എട്ടുമണിക്കൂറായി നിജപ്പെടുത്തുന്നതിനും അതിലേക്ക് കൂടുതലായി വരുന്ന ഒഴിവുകള്‍ നിലവിലെ റാങ്ക് ലിസ്റ്റില്‍ നിന്ന് നടത്തുമെന്നുമുള്ള ഉറപ്പ് സര്‍ക്കാര്‍ നല്‍കിയെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞു.

ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന നടപടി വേഗത്തിലാക്കുമെന്ന ഉറപ്പ് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെന്നും ഉദ്യോഗാര്‍ത്ഥികള്‍ കൂട്ടിച്ചേര്‍ത്തു. സമരത്തിന്ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന നടപടി വേഗത്തിലാക്കുമെന്ന ഉറപ്പ് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെന്നും ഉദ്യോഗാര്‍ത്ഥികള്‍ കൂട്ടിച്ചേര്‍ത്തു.

സമരത്തിന് പിന്തുണ നല്‍കിയ യൂത്ത് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ക്കും സമരം ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ നന്ദി അറിയിച്ചു

By Divya