Mon. Dec 23rd, 2024
തിരുവനന്തപുരം:

നിയമസഭ തിരഞ്ഞെടുപ്പിനുള്ള പുതിയ മുദ്രാവാക്യം പുറത്ത് വിട്ട് ഇടതുമുന്നണി. ‘ഉറപ്പാണ് എൽ ഡിഎഫ്’ എന്നാണ് ഈ പ്രാവശ്യത്തെ മുദ്രാവാക്യം. എകെജി സെന്ററില്‍ നടന്ന ചടങ്ങില്‍ ഇടുതുപക്ഷത്തിന്റെ പ്രചാരണ ബ്രോഷര്‍ എൽഡിഎഫ് കണ്‍വീനര്‍ എം. വിജയരാഘവന്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

2016 ലെ തിരഞ്ഞെടുപ്പില്‍ ‘എൽഡിഎഫ് വരും, എല്ലാം ശരിയാകും’ എന്നതായിരുന്നു മുദ്രാവാക്യം. കേരളത്തില്‍ ഭരണ തുടര്‍ച്ചയുണ്ടാവുമെന്നാണ് എൽഡിഎഫ് വിലയിരുത്തുന്നത്. നേരത്തെ എൽഡിഎഫിന് തുടര്‍ഭരണം പ്രഖ്യാപിച്ച് എബിപി സീ വോട്ടര്‍ സർവ്വേ പുറത്തുവന്നിരുന്നു. 83 മുതല്‍ 91 സീറ്റുകള്‍ വരെ നേടി എൽഡിഎഫ് ഭരണത്തില്‍ എത്തുമെന്നാണ് സീ വോട്ടര്‍ സർവ്വേ ഫലം പറയുന്നത്.

യുഡിഎഫിന് 47 മുതല്‍ 55 സീറ്റുകള്‍ വരെ ലഭിച്ചേക്കുമെന്നാണ് പ്രഖ്യാപനം. 2016 ല്‍ ലഭിച്ച സീറ്റുകളേക്കാള്‍ കൂടുതല്‍ ലഭിക്കുമെന്നാണ് സർവ്വേ ഫലത്തില്‍ പറയുന്നത്.

By Divya