മസ്കറ്റ്:
പാരിസ്ഥിതിക മാലിന്യങ്ങളുടെ പുനരുത്പാദന രംഗത്ത് പ്രവർത്തിക്കുന്ന വിദ്യാർത്ഥി കൂട്ടായ്മയുമായിുമായി കാർഷിക-ഫിഷറീസ് മന്ത്രാലയം ധാരണപത്രം ഒപ്പുവെച്ചു. പാരിസ്ഥിതിക മാലിന്യങ്ങൾ സിമൻറ് മെറ്റീരിയലാക്കി മാറ്റുന്നതാണ് പദ്ധതി. ‘ടുഗെദർ ടു ഗ്രോ’എന്ന പേരിലുള്ള വിവിദ്യാർത്ഥി കൂട്ടായ്മയുമായി സാങ്കേതിക സഹകരണ കരാറാണ് ഒപ്പുവച്ചതെന്ന് മന്ത്രാലയം അറിയിച്ചു. ഈ രംഗത്തെ പ്രവർത്തത്തിനുള്ള സാങ്കേതിക പിന്തുണയും വിദഗ്ദ്ധ ഉപദേശവുമാണ് മന്ത്രാലയം നൽകുക.