Wed. Jan 22nd, 2025
വാഷിങ്ടൺ:

ജോണ്‍സണ്‍ & ജോണ്‍സണ്‍ വികസിപ്പിച്ച ഒറ്റ ഡോസ്​ കൊവിഡ് വാക്​സിന് യുഎസിൽ അനുമതി. ലോകത്താദ്യമായാണ്​ ഒറ്റഡോസ്​ വാക്​സീന്​ അനുമതി ലഭിക്കുന്നത്​. ഫുഡ്​ ആന്‍റ്​ ഡ്രഗ്​ അഡ്​മിനിസ്​ട്രേഷനാണ്​ അനുമതി നൽകിയത്​.

ഒറ്റ ഡോസ് ആയതിനാല്‍ വാക്സീന്‍ വിതരണം വേഗത്തിലാക്കാനും കഴിയും. ​കൊവിഡിന്‍റെ വകഭേദങ്ങള്‍ക്കും ഫലപ്രദമാണ് ഈ വാക്സിൻ. ജൂണിനുള്ളിൽ​ 100 മില്യൺ ഡോസ് രാജ്യത്ത്​​ വിതരണം ചെയ്യാനാണ്​ പദ്ധതി.

By Divya