Mon. Dec 23rd, 2024
Walayar sister's mother to shave head in protest for not taking action against police officers

 

തിരുവനന്തപുരം:

വാളയാർ പെൺകുട്ടികളുടെ അമ്മ ഇന്ന് തല മുണ്ഡനം ചെയ്ത് തുടർ സമരത്തിലേക്ക് കടക്കും. കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ തയ്യാറാകാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ചാണ് പെൺകുട്ടികളുടെ അമ്മയുടെ സമരം. സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്തെ സമരപ്പന്തലിൽ രാവിലെ 11 നാണ് സമര പ്രഖ്യാപനം.

അതേസമയം നീതി ആവശ്യപ്പെട്ട് അമ്മ നടത്തുന്ന സത്യഗ്രഹം ഒരു മാസം പിന്നിട്ടു. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുംമുമ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ആയിരുന്നു സത്യഗ്രഹം തുടങ്ങിയത്. ഇത് നടപ്പാകാത്ത സാഹചര്യത്തിലാണ് തുടർ സമരം. സംസ്ഥാനത്തുടനീളം സർക്കാർ അവഗണനയ്ക്കെതിരെ പ്രചാരണ പരിപാടികൾ നടത്തുമെന്നും പെൺകുട്ടികളുടെ അമ്മ അറിയിച്ചു.

https://www.youtube.com/watch?v=Lobe_AZTPlQ

By Athira Sreekumar

Digital Journalist at Woke Malayalam