Mon. Dec 23rd, 2024
തിരുവനന്തപുരം:

തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ എല്‍ഡിഎഫിലെ സീറ്റുവിഭജന സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്ക് വേഗമേറും. മാര്‍ച്ച് ആദ്യവാരം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാണ് ശ്രമം. സ്ഥാനാര്‍ത്ഥി നിര്‍ണയം അടക്കം പരിഗണിക്കുന്ന സിപിഐഎമ്മിൻ്റെ നിര്‍ണായക സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം എകെജി സെന്ററില്‍ ഇന്ന് ചേരും.

രണ്ടാം ഘട്ട ഉഭയകക്ഷി ചര്‍ച്ചകള്‍ അടുത്ത ദിവസങ്ങളില്‍ പൂര്‍ത്തിയാക്കും. തുടര്‍ന്ന് എല്ലാ ഘടക കക്ഷികളും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്ക് കടക്കും. മുന്നണിയിലേക്ക് പുതിയതായി വന്ന കേരള കോണ്‍ഗ്രസ് എം, എല്‍ജെഡി എന്നിവര്‍ക്ക് സീറ്റ് കണ്ടെത്തുകയാണ് മുന്നിലെ വലിയ കടമ്പ. സീറ്റുകള്‍ വിട്ടുകൊടുക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച സിപിഐഎം ഘടക കക്ഷികളും ഉദാര സമീപനം സ്വീകരിക്കണമെന്ന് ആദ്യ ഘട്ട ചര്‍ച്ചകളില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

By Divya