Sat. Dec 28th, 2024
ചെന്നൈ:

വിജേഷ് മണി സംവിധാനം ചെയ്‍ത ഇന്ത്യൻ ചിത്രമായ മ് (ദ സൌണ്ട് ഓഫ് പെയ്‍ൻ) ഓസ്‍കര്‍ മത്സരത്തിന്. ചിത്രത്തിൽ
നായകകഥാപാത്രമായ ആദിവാസ യുവാവായി അഭിനയിച്ചിരിക്കുന്നത് ഐ എം വിജയനാണ്. പ്രകാശ് വാടിക്കലാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. മെയിൻ ഫിലിം കാറ്റഗറിയില്‍ മികച്ച ചിത്രം എന്ന വിഭാഗത്തിലാണ് ഓസ്‍കറിൽ മത്സരിക്കുന്നത്.

തേൻ ശേഖരണം ഉപജീവന മാര്‍ഗമാക്കിയ കുറുമ്പഗോത്രത്തില്‍പെട്ട ഒരു ആദിവാസി കുടുംബനാഥൻ പാരിസ്ഥിതിക പ്രശ്‍നങ്ങൾ കാരണം ബുദ്ധിമുട്ടുന്നതാണ് സിനിമയുടെ പ്രമേയം. വനത്തില്‍ നിന്ന് തേൻ കിട്ടുന്നത് കുറയുന്നു. ഒടുവില്‍
പ്രതിസന്ധികളോട് അദ്ദേഹം പോരാടുകയുമാണ്.

കാലാവസ്ഥാ വ്യതിയാനം അടക്കമുള്ള പാരിസ്ഥിതിക പ്രശ്‍നങ്ങളാണ് സിനിമയില്‍ ചര്‍ച്ച ചെയ്യുന്നത്. സിനിമ ഓസ്‍കറിന് മത്സരിക്കുന്ന കാര്യം താരങ്ങള്‍ അടക്കം ഷെയര്‍ ചെയ്‍തിരുന്നു. ‘അയ്യപ്പനും കോശി’യിലൂടെ ശ്രദ്ധേയയായ നഞ്ചമ്മ ചിത്രത്തിന് വേണ്ടി വരികള്‍ എഴുതുകയും പാടുകയും ചെയ്‍തു.
സോഹൻ റോയ് ആണ് ചിത്രത്തിന്റെ നിർമ്മാതാവ്.

By Divya