Fri. Dec 27th, 2024
അഹമ്മദാബാദ്:

ഇംഗ്ലണ്ടിനെതിരെ നടക്കുന്ന നാലാം ടെസ്റ്റില്‍ നിന്ന് ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്രയ്ക്ക് അവധി നല്‍കി. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് താരത്തെ മാറ്റിനിര്‍ത്തുന്നതെന്ന് ബിസിസിഐ പുറത്തുവിട്ട
പ്രസ്താവനയില്‍ വ്യക്തമാക്കി. പരമ്പരയില്‍ രണ്ട് ടെസ്റ്റ് മാത്രമാണ് ബുമ്ര കളിച്ചത്.

ഒന്നാകെ 48 ഓവറുകള്‍ എറിഞ്ഞപ്പോള്‍ നാല് വിക്കറ്റുകളും വീഴ്ത്തി. നേരത്തെ രണ്ടാം ടെസ്റ്റിലും അദ്ദേഹത്തിന് വിശ്രമം അനുവദിച്ചിരുന്നു. പകല്‍- രാത്രി ടെസ്റ്റില്‍ ആറ് ഓവറുകൾ മാത്രമാണ് എറിഞ്ഞത്.

അതും ആദ്യ ഇന്നിങ്‌സില്‍. പിന്നാലെ സ്പിന്നര്‍മാര്‍ ആധിപത്യം ഏറ്റെടുത്തതോടെ പേസര്‍മാരെ ഉപയോഗിച്ചിരുന്നില്ല. ബുമ്രയ്ക്ക് പകരം മുഹമ്മദ് സിറാജിനെ ടീമില്‍ ഉള്‍പ്പെടുത്താനാണ് സാധ്യത. എന്നാല്‍ പരിക്കിന് ശേഷം ടീമിൽ തിരിച്ചെത്തിയ ഉമേഷ് യാദവിനേയും ടീമിലേക്ക് പരിഗണിച്ചേക്കും.

By Divya