Mon. Dec 23rd, 2024
petrol pump owner decrease fuel price in thodupuzha

 

ഇടുക്കി:

തൊടുപുഴയിലെ പെട്രോൾ പമ്പിൽ ഇന്ധനവില കുറച്ച് പമ്പുടമ. പെട്രോളിലും ഡീസലിനും ഓരോ രൂപ വീതം കുറച്ചത്. ഡീലർ കമ്മീഷനിൽ കുറവ് വരുത്തിയാണ് പമ്പുടമ ഇന്ധനവിലയിൽ ഇളവ് നൽകുന്നത്. പക്ഷേ തൊടുപുഴയിലെ കിഴക്കേടത്ത് ഫ്യുവൽസിന്‍റെ ഉടമ ബിനീഷ് ജോസഫ് വില കുറച്ചു. വിലയിലെ ഇളവ് വ്യക്തമാക്കി പമ്പിന് പുറത്ത് ബോർഡും വച്ചു.

സെഞ്ച്വറി അടിക്കാനൊരുങ്ങുന്ന ഇന്ധന വിലയിൽ ഒരു രൂപയെങ്കിലും കുറഞ്ഞതിൽ ഉപഭോക്താക്കൾക്കും സന്തോഷം. വില കുറച്ചതിനെതിരെ മറ്റ് പമ്പുടമകളിൽ നിന്ന് വിമർശനം ഉയർന്നിട്ടുണ്ട്. പക്ഷേ ഇളവ് തുടരാൻ തന്നെയാണ് ബിനീഷിന്റെ തീരുമാനം.

https://www.youtube.com/watch?v=qMVQwSBKZO8

By Athira Sreekumar

Digital Journalist at Woke Malayalam