മസ്കറ്റ്:
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് സഞ്ചികളുടെ നിരോധനം പൂർണമായി നടപ്പാക്കാനുള്ള തീരുമാനവുമായി ഒമാൻ പരിസ്ഥിതി അതോറിറ്റി മുന്നോട്ട്. രണ്ടുമാസത്തിനുള്ളിൽ വ്യാപാര സ്ഥാപനങ്ങളിൽ കട്ടി കുറഞ്ഞ പ്ലാസ്റ്റിക് സഞ്ചികൾ പൂർണമായി ഒഴിവാക്കാനാണ് സമിതിയുടെ നീക്കം. ജനുവരി ഒന്നു മുതലാണ് കട്ടി കുറഞ്ഞ പ്ലാസ്റ്റിക് സഞ്ചികളുടെ ഉപയോഗത്തിന് ഒമാനിൽ വിലക്ക് ഏർപ്പെടുത്തിയത്.
അതോടെ പ്ലാസ്റ്റിക് സഞ്ചികളുടെ ഉപയോഗം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. എന്നാൽ, വ്യാപാര സ്ഥാപനങ്ങളിൽ പച്ചക്കറികളും മറ്റും പായ്ക്ക് ചെയ്യുന്നതിന് കട്ടി കുറഞ്ഞ സഞ്ചികളാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. ഇതടക്കം ചില മേഖലകളിൽ മാത്രമാണ് ഉപയോഗത്തിന് ഇളവുള്ളത്. ഇതുകൂടി ഒഴിവാക്കാനുള്ള നീക്കങ്ങളാണ് പരിസ്ഥിതി അതോറിറ്റി നടത്തുന്നത്.