ന്യൂഡൽഹി:
കേന്ദ്രസർക്കാറിന്‍റെ പെട്രോൾ, ഡീസൽ വില വർദ്ധനയിൽ പ്രതിഷേധിച്ച്മാർച്ച് ഒന്നുമുതൽ പാൽ ഒരു ലിറ്ററിന് നൂറുരുപയാക്കി ഉയർത്തുമെന്ന് കർഷകർ. പെട്രോൾ വില വിവിധ നഗരങ്ങളിൽ 100 കടന്നതിനെ തുടർന്നാണ് സംയുക്ത കിസാൻ മോർച്ചയുടെ തീരുമാനം.
പെട്രോൾ, ഡീസൽ വില ഉയർന്നതോടെ ഗതാഗത ചിലവ് കുത്തനെ ഉയർന്നു. കൂടാതെ മൃഗങ്ങൾക്കുള്ള തീറ്റ, മറ്റു ചിലവുകൾ തുടങ്ങിയവയും വർദ്ധിച്ചു. ഇതാണ് പാൽവില ഉയർത്താൻ തീരുമാനിച്ചതെന്നും സംയുക്ത കിസാൻ മോർച്ച പറഞ്ഞു.
നിലവിൽ ലിറ്ററിന് 50 രൂപയ്ക്കാണ് പാൽ വിൽക്കുന്നത്.മാർച്ച് ഒന്നുമുതൽ ഇരട്ടിവിലയാക്കും. കർഷകർ ഇതുസംബന്ധിച്ച് തീരുമാനം എടുത്തതായും ഭാരതീയ കിസാൻ യൂണിയൻ ജില്ല തലവൻ മാൽകിത് സിങ് പറഞ്ഞു. കർഷക പ്രക്ഷോഭത്തെ പിന്തുണച്ചുകൊണ്ടാണ് സംഘടനകളുടെ പുതിയ തീരുമാനം.