Sat. Apr 20th, 2024
ദു​ബൈ:

കൊവിഡ് വീ​ണ്ടും വ്യാ​പി​ച്ച​തോ​ടെ ദു​ബൈ​യി​ൽ ക​ഴി​ഞ്ഞ മാ​സം ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ റ​മ​ദാ​ൻ വ​രെ ദീ​ർ​ഘി​പ്പി​ക്കാൻ ദുരന്തനിവാരണ സ​മി​തി തീ​രു​മാ​നി​ച്ചു. ഏ​പ്രി​ൽ ര​ണ്ടാം വാരത്തിലാണ് റമദാൻ തുടങ്ങുന്നത്. അ​ത്​ വ​രെ നി​ല​വി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രാ​നാ​ണ്​ തീ​രു​മാ​നം.

നിയ​ന്ത്ര​ണ​ങ്ങ​ൾ റ​മ​ദാ​ൻ വ​രെ തു​ട​രാ​ൻ ശൈ​ഖ് മ​ൻ​സൂ​ർ ബി​ൻ മു​ഹ​മ്മ​ദ് ആൽ മക്തൂമിന്റെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന ദു​ബൈ ദു​ര​ന്ത​നി​വാ​ര​ണ ഉന്നതാധി​കാ​രി സ​മി​തി തീ​രു​മാ​നി​ച്ച​ത് നില​വി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ൾ അ​നു​സ​രി​ച്ച് ദു​ബൈയിലെ ഭക്ഷണശാലകൾ രാ​ത്രി ഒ​ന്നി​ന് മു​മ്പ് അ​ട​ക്ക​ണം.

മ​ദ്യ​ശാ​ല​ക​ളും പ​ബ്ബു​ക​ളും തു​റ​ക്ക​രു​ത്. തി​യ​റ്റ​റു​ക​ൾ, കാ​യി​ക​കേ​ന്ദ്ര​ങ്ങ​ൾ എന്നിവയുൾപ്പെടെ ഇ​ൻ​ഡോ​ർ വേ​ദി​ക​ൾ എ​ന്നി​വ​യി​ൽ ശേ​ഷി​യു​ടെ പ​കു​തി കാ​ണി​ക​ളെ മാത്രമേ​ പ്രവേശിപ്പിക്കൂ. മാ​ളു​ക​ളി​ലും സ്വ​കാ​ര്യ ബീ​ച്ചു​ക​ളി​ലും സ്വി​മ്മി​ങ്​ പൂ​ളു​ക​ളി​ലും 70 ശ​ത​മാ​നം പേ​ർ​ക്ക്​ മാ​ത്ര​മെ പ്രവേശനമുള്ളൂ.

By Divya