Mon. Dec 23rd, 2024
ന്യൂഡല്‍ഹി:

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരോട് അങ്ങേയറ്റം ബഹുമാനം കാണിച്ചിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ ആയിരുന്നു കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദം.
കര്‍ഷകരുമായി നിരന്തരം ചര്‍ച്ചയില്‍ ഏര്‍പ്പെടുന്നുണ്ടെന്നും കാര്‍ഷിക നിയമവുമായി ബന്ധപ്പെട്ട കര്‍ഷകരുടെ ആശങ്കകള്‍ക്ക് സര്‍ക്കാര്‍ ചെവികൊടുത്തിട്ടുണ്ടെന്നും ഇന്ത്യ അവകാശപ്പെട്ടു.

2024 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനാണ് ഇന്ത്യന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മൂന്ന് കാര്‍ഷിക നിയമങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഉദ്ദേശ്യം കര്‍ഷകര്‍ക്ക് അവരുടെ ഉല്പ്പന്നങ്ങള്‍ക്ക് മികച്ച വില കണ്ടെത്താനും കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടിയാണെന്നും ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അവകാശപ്പെട്ടു.

By Divya