Fri. Dec 27th, 2024
തിരുവനന്തപുരം:

കള്ളവോട്ട് തടയാന്‍ പോളിംങ് ഉദ്യോഗസ്ഥര്‍ നിര്‍ഭയമായി പ്രവര്‍ത്തിക്കണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. പ്രശ്നബാധിത ബൂത്തുകളില്‍ കേന്ദ്രസേനയെ വിന്യസിക്കുമെന്നും കേരളാ പൊലീസ് ബൂത്തുകള്‍ പുറത്തുമാത്രമായിരിക്കുമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെയുള്ള അവശ്യസര്‍വീസിലുള്ളവര്‍ക്കും പോസ്റ്റല്‍ബാലറ്റ് സൗകര്യം നല്‍കാനും തീരുമാനം.

കള്ളവോട്ട് തടയാന്‍ വെബ്കാസ്റ്റിങ് ശക്തവും വ്യാപകവുമാക്കും. പോളിങ് ഉദ്യോഗസ്ഥര്‍ കള്ളവോട്ട് തടയണമെന്നും
മിണ്ടാപ്രാണികളെ പോലെ നോക്കിയിരിക്കരുതെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. ഇപ്പോഴുള്ള സര്‍ക്കാരിനെയോ വരാന്‍പോകുന്ന സര്‍ക്കാരിനേയോ ഭയക്കേണ്ടതില്ല. ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ സംരക്ഷിക്കും.

By Divya