Mon. Dec 23rd, 2024
കുവൈത്ത് സിറ്റി:

മാര്‍ച്ച് ഏഴ് മുതല്‍ കുവൈത്ത് വിമാനത്താവളം 24 മണിക്കൂറും പ്രവര്‍ത്തിച്ചുതുടങ്ങും. സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റിലെ എയർ ട്രാന്‍സ്‍പോര്‍ട്ടേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ അബ്‍ദുൽ അല്‍ രാജ്‍ഹിയാണ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്. വിമാനത്താവളത്തില്‍ സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യുന്ന കമ്പനികള്‍ക്ക് ഇക്കാര്യം സംബന്ധിച്ച അറിയിപ്പ് നല്‍കിയിട്ടുണ്ട്.

എന്നാല്‍ കൊവിഡ് വ്യാപനം കൂടിയ ‘ഹൈ റിസ്‍ക്’ രാജ്യങ്ങളില്‍ നിന്ന് യാത്രക്കാര്‍ക്ക് കുവൈത്തിലേക്ക് വരാൻ വിമാന സര്‍വീസുകള്‍ തുടങ്ങുന്ന കാര്യത്തില്‍ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വിദേശികള്‍ക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കില്ലെന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.

ആഗോള തലത്തിലെ കൊവിഡ് സാഹചര്യം പരിഗണിച്ച് രാജ്യത്തെ ആരോഗ്യ മന്ത്രാലയം നല്‍കിയ നിർദ്ദേശ
പ്രകാരമാണ് നടപടി.

By Divya